കോഴിക്കോട്: അപൂർവ അമ്പിളി കാണാൻ ജനത്തിരക്ക്. ഗ്രഹണത്തെ തുടർന്നുള്ള സൂപ്പർ മൂൺ, ബ്ലൂമൂൺ, ബ്ലഡ് മൂണ്‍ പ്രതിഭാസം നഗ്ന നേത്രങ്ങൾ കൊണ്ട് വീട്ടുമുറ്റത്തിരുന്ന് കാണാമായിരുന്നിട്ടും നഗരത്തിൽ പ്ലാനറ്റേറിയത്തിലും മാനാഞ്ചിറയിലും ബീച്ചിലും ജനമൊഴുകി. സൂപ്പര്‍ മൂൺ, ബ്ലഡ് മൂണ്‍, ബ്ലൂ മൂണ്‍ എന്നീ പ്രതിഭാസങ്ങളാണ് പൂർണചന്ദ്രദിവസം മാനത്ത് തെളിഞ്ഞത്. വൈകീട്ട് 6.59ന് ചന്ദ്രനെ കാണുമെന്ന് അറിയിപ്പുവന്നെങ്കിലും മേഘം കാരണം കോഴിക്കോട്ട് രാത്രി 7.30നും 8.40 നുമിടയിലായിരുന്നു അപൂർവ കാഴ്ച. പ്ലാനറ്റേറിയത്തിൽ മൂന്ന് ടെലസ്‌കോപ്പുകള്‍ വഴി ഗ്രഹണം കാണാൻ സ്ത്രീകളും കുട്ടികളുമടക്കം തിക്കിത്തിരക്കി. മേഖല ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ ഡോ. വി.എസ്. രാമചന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത് മാനാഞ്ചിറ മൈതാനിയിൽ ഒരുക്കിയ ചന്ദ്ര നിരീക്ഷണത്തിന് അശോകന്‍ ഇളപനി, ഡോ. കെ.പി. അരവിന്ദന്‍, ഡോ. കെ.കെ. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.