കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) അനുമതി നിഷേധിച്ച ഏഴ് വിദൂരവിദ്യാഭ്യാസ വിഭാഗം കോഴ്സുകളുെട അംഗീകാരം വീണ്ടെടുക്കുന്നതിെൻറ ഭാഗമായി കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ നടപടികളായി. 15 അധ്യാപകരെ നിയമിക്കാൻ സിൻഡിക്കേറ്റിെൻറ വിദൂരവിദ്യാഭ്യാസ വിഭാഗം ഉപസമിതി അനുമതി നൽകി. സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ വാക്ഇൻ ഇൻറർവ്യൂ നടത്തിയാകും നിയമനം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കഴിഞ്ഞവർഷം 26 വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സി അനുമതി നൽകിയിരുന്നു. എന്നാൽ, ഇത്തവണ ആവശ്യമായ അധ്യാപകരിെല്ലന്ന കാരണത്താൽ നിലവിലുള്ള ഏഴ് കോഴ്സുകൾ അനുവദിച്ചിരുന്നില്ല. ബിരുദതലത്തിൽ ബി.എസ്സി മാത്സും ബിരുദാനന്തര തലത്തിൽ എം.കോം, എം.എസ്സി മാത്സ്, എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ സംസ്കൃതം, എം.എ ഇംഗ്ലീഷ് കോഴ്സുകളുമാണ് നിലവിൽ കാലിക്കറ്റിൽ ഇല്ലാത്തത്. മതിയായ അധ്യാപകരെ നിയമിച്ചാൽ കോഴ്സുകളുടെ അംഗീകാരം തിരിച്ചുപിടിക്കാമെന്ന നിർദേശമനുസരിച്ചാണ് നിയമനം നടത്തുന്നത്. അംഗീകാരമുള്ള ബി.എ അറബിക്, ഇക്കണോമിക്സ് തുടങ്ങിയ വിദൂരവിദ്യാഭ്യാസ കോഴ്സുകളിലെയും അധ്യാപകക്ഷാമം പരിഹരിക്കും. അധ്യാപകരുടെ നിയമനം നടത്തിയത് അപ്പീൽ അപേക്ഷയിലൂടെ യു.ജി.സിയെ അറിയിച്ചാൽ ഏഴ് കോഴ്സുകളുടെ നഷ്ടമായ അംഗീകാരം തിരിച്ചുകിട്ടുെമന്നാണ് പ്രതീക്ഷ. അനുമതി നേടിയ 19 കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.