ദുരിതാശ്വാസ നിധിയിലേക്ക് പ്രതീക്ഷയുടെ കൈതാങ്ങ്

ദുരിതാശ്വാസ നിധിയിലേക്ക് പ്രതീക്ഷയുടെ കൈതാങ്ങ് കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാനസിക വെല്ലുവിളി തടസ്സമാകില്ലെന്ന് തെളിയിക്കുന്നതാണ് മാമ്പറ്റ പ്രതീക്ഷ സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളുടെ സഹായം. ഓണം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി കരുതിവെച്ച തുകയും സ്‌കൂള്‍ മാനേജ്‌മ​െൻറ് നല്‍കാറുള്ള ഓണം-പെരുന്നാള്‍ കിറ്റ് വാങ്ങാനുള്ള തുകയും ഒരുമിച്ച് ചേര്‍ത്ത് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കി. സ്‌കൂള്‍ കമ്മിറ്റി അംഗങ്ങളുടെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ കുട്ടികള്‍ തുക ജില്ല കലക്ടര്‍ യു.വി. ജോസിന് കൈമാറി. വിദ്യാര്‍ഥികളായ ജിതേഷ്, ഹസീന, ജസീല, ബി. റഹന എന്നിവര്‍ക്കൊപ്പം ജനറല്‍ െസക്രട്ടറി വി. കുഞ്ഞാലിഹാജി, കൊറ്റങ്ങല്‍ സുരേഷ് ബാബു, ചേറ്റൂര്‍ ബാലകൃഷ്ണന്‍‍, പ്രധാനാധ്യാപകന്‍ കെ. ഷീബ, ഡോ. യഹിയ ഖാന്‍ കണിയാത്ത് എന്നിവരും സന്നിഹിതരായിരുന്നു. പടം....pratheeksha മാമ്പറ്റ പ്രതീക്ഷ സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികൾ മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ല കലക്ടർ യു.വി. ജോസിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.