നടുവണ്ണൂർ: ഈ സ്റ്റോറിലെ വീട്ടുപകരണങ്ങളെല്ലാം ഇനി ദുരിതമനുഭവിക്കുന്നവർക്ക്. കടുക്കാംതെയിൽ അവറാൻ ഹാജി-നസീമ ഹജ്ജുമ്മ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഗ്ലാമർ സ്റ്റോറിലെ മുഴുവൻ സാധനങ്ങളും ദുരിതമനുഭവിക്കുന്നവർക്ക് നൽകി. നടുവണ്ണൂർ റജിസ്ട്രാർ ഓഫിസ് ബസ്സ്റ്റോപ്പിന് സമീപമുള്ള കടയാണിത്. മൂന്നര ലക്ഷം രൂപയുടെ അടുക്കള-വീട്ടുപകരണങ്ങളാണ് ഈ ദമ്പതികൾ കാരുണ്യ പ്രവർത്തനത്തിലേക്ക് നൽകിയത്. വയനാട്ടിലെ പനമരം, പൊഴുതന, ചുണ്ടേൽ എന്നീ സ്ഥലങ്ങളിലെ ദുരിതമനുഭവിക്കുന്ന വീടുകളിൽ നേരിട്ട് ഗൃഹോപകരണങ്ങളുടെ കിറ്റുകൾ എത്തിക്കുകയായിരുന്നു. പൂർണമായും തകർന്ന വീടുകൾ കണ്ടെത്തിയാണ് വീട്ടുപകരണങ്ങൾ വിതരണം ചെയ്തത്. ആലുവയിലേക്കുള്ള ഗൃഹോപകരണങ്ങളുടെ കിറ്റുകളുമായി വണ്ടി വെള്ളിയാഴ്ച പുറപ്പെട്ടു. കൂരാച്ചുണ്ടിലെ സന്നദ്ധ പ്രവർത്തകരായ സാദിഖ്, മുജീബ്, യാസർ, ജലീൽ, മുസ്തഫ, ഷംസു എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.