ആവള മലബാർ ടീ ഷോപ്പിലെ ചായ കുടിച്ചപ്പോൾ മനസ്സും നിറഞ്ഞു

പേരാമ്പ്ര: ആവള മഠത്തിൽമുക്കിലെ 'മലബാർ' ടീ ഷോപ്പിലെ ചായ കുടിച്ചപ്പോൾ വയർ മാത്രമല്ല മനസ്സും നിറഞ്ഞിരിക്കുകയാണെന്ന് നാട്ടുകാർ. ചായക്കട നടത്തുന്ന ബാലകൃഷ്ണനും ഭാര്യയും കഴിഞ്ഞ ദിവസം കിട്ടിയ വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ്. നിത്യച്ചെലവിനുവേണ്ടി ചായക്കട നടത്തുന്ന ബാലകൃഷ്ണൻ ത​െൻറ പ്രാരബ്ധങ്ങൾ മാറ്റിവെച്ചാണ് ദുരിതബാധിതരെ സഹായിക്കാൻ സന്നദ്ധനായത്. വരുമാനം ദുരിതാശ്വാസ നിധിയിലേക്കാണെന്നറിഞ്ഞതോടെ ചായക്കടയിൽ തിരക്കും വർധിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു, മുൻ ബ്ലോക്ക് പ്രസിഡൻറ് എം. കുഞ്ഞമ്മദ് എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് മലബാർ ടീ ഷോപ്പിൽ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.