സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന്

കോഴിക്കോട്: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഗള്‍ഫ്, യൂറോപ്പ് മേഖലകളിലെ രാജ്യങ്ങളില്‍നിന്ന് അയക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ സന്നദ്ധ സംഘടനകള്‍ക്ക് വിട്ടുകൊടുക്കാതെ കലക്ടര്‍മാര്‍ മുഖാന്തരം കൈവശംവെക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശം അയച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലേക്കും അയക്കേണ്ട സാധനങ്ങള്‍ വിദേശ എയര്‍പോര്‍ട്ടുകളിലും കെട്ടിക്കിടക്കുകയാണ്. ദിവസങ്ങള്‍ക്കകം ഭക്ഷ്യയോഗ്യമല്ലാതെയാവുന്ന സാമഗ്രികളുടെ വിനിയോഗത്തില്‍ സര്‍ക്കാര്‍ മാന്യത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.