കോഴിക്കോട്: പ്രളയംതീര്‍ത്ത ദുരിത ഒാർമകൾക്കിടയിൽ അതിജീവനത്തിെൻറ ആഘോഷമാണ് മലയാളികൾക്ക് ഇപ്രാവശ്യത്തെ ഒാണം. പ്രളയഭീതി ഒഴിഞ്ഞതോടെ തിരുവോണത്തിെൻറ അവസാന ഒരുക്കങ്ങളുടെ ദിവസമായ വെള്ളിയാഴ്ച നഗരം തിരക്കിലമർന്നു. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ വെള്ളിയാഴ്ച വൈകീട്ട് ജനങ്ങളുെട ഒഴുക്കായിരുന്നു. വസ്ത്രവിപണിയിലും വഴിയോരക്കച്ചവടങ്ങളിലും കഴിഞ്ഞദിവസം വലിയ തിരക്ക് അനുഭവപ്പെട്ടു. കുറച്ചുദിവസമായി നിർജീവമായിരുന്ന പൂ വിപണിയിലും പച്ചക്കറി മാര്‍ക്കറ്റിലുമെല്ലാം കൂടുതൽ പേരെത്തിയിരുന്നു. വൈകുന്നേരത്തോടെ നഗരത്തിലെ പ്രധാനപാതകളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പലരും വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് പോയതും ഗതാഗത കുരുക്കിന് കാരണമായി. അതേസമയം, നഗരത്തിലെത്തിയവരിൽ അധികപേരും അത്യാവശ്യ സാധനങ്ങൾ മാത്രമാണ് വാങ്ങിയതെന്നും പലയിടത്തും ഒാണക്കച്ചവടം നടന്നിട്ടില്ലെന്നും വ്യാപാരികൾ പറഞ്ഞു. സാധാരണ ഒാണ സീസണിൽ മറ്റു ജില്ലകളിൽനിന്ന് കോഴിക്കോടെത്തുന്ന ഉപഭോക്താക്കൾ ഇപ്രാവശ്യം കുറവായിരുെന്നുന്നും കച്ചവടക്കാർ പറഞ്ഞു. പ്രളയദിനങ്ങൾ മാറിയതോടെ വഴിയരക്കച്ചവടവും നഗരത്തിൽ സജീവമായിരുന്നു. വസ്ത്രങ്ങളും ചെരിപ്പുകളുമായിരുന്നു വഴിയോര കച്ചവടങ്ങളിൽ കൂടുതലും. കൂടാതെ, ഖാദി കൈത്തറി മേളയും ഒാണത്തിെൻറ ഭാഗമായി ഗൃഹോപകരണമേളയും, കരകൗശല, പുസ്തകമേളയും നഗരത്തിൽ സജീവമായിരുന്നു. വിലക്കയറ്റത്തിന് ഇടയിലും പച്ചക്കറി മാര്‍ക്കറ്റിലും തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല. പ്രളയം കാരണം കൃഷി നശിച്ചത് കാരണം ഇക്കുറി പച്ചക്കറി വില ഉയർന്നിരുന്നു. പയർ, ഇളവൻ, കയ്പ, വെള്ളരി എന്നിവക്കാണ് വില ഉയർന്നത്. നാടൻ പച്ചക്കറികൾക്ക് 100 രൂപ വരെയാണ് വില കൂടിയത്. കഴിഞ്ഞദിവസം 50-40 രൂപ വിലയുണ്ടായിരുന്ന കയ്പയുടെ വില 150 രൂപയായി ഉയർന്നു. കഴിഞ്ഞദിവസം 100 രൂപക്ക് താഴെയുണ്ടായിരുന്ന പയറിെൻറ വില 200 രൂപയാണ്. കേരളത്തിൽ കൃഷി ചെയ്യുന്ന പയർ, കയ്പ എന്നിവയാണ് ഇവിടത്തെ മാർക്കറ്റുകളിൽ ലഭിക്കുന്നത്. എന്നാൽ, കൃഷി നശിച്ചത് മൂലം മാർക്കറ്റുകളിൽ ഇവ കിട്ടാൻ ഉണ്ടായിരുന്നില്ല. ഓണത്തിനു ഏറ്റവും കൂടുതല്‍ ആവശ്യമുണ്ടായിരുന്ന പൂവിപണിയിലും വിൽപന ഇടിവായിരുന്നു. ക്ലബുകളും െറസിഡൻറ്സ് അസോസിയേഷനും മറ്റു സ്ഥാപനങ്ങളുമെല്ലാം ആഘോഷം വേണ്ടെന്നു െവച്ചതാണ് പൂ വില്‍പനയില്‍ ഇടിവുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.