പേരാമ്പ്ര: വെള്ളപ്പൊക്കത്തെ തുടർന്ന് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും ഇനിയും വീട്ടിൽ പോകാൻ സാധിച്ചില്ല. എന്നാൽ, ഗ്രാമപഞ്ചായത്തിലെ വെണ്ണാറോട് എൽ.പി സ്കൂളിലെ ക്യാമ്പ് ഞായറാഴ്ചയോടെ അവസാനിപ്പിച്ചു. വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും വീടും ജലസ്രോതസ്സുകളുമെല്ലാം മലിനമായി കിടക്കുന്നതുകൊണ്ടാണ് 300ഓളം കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. കക്കറമുക്ക് ഹുജ്ജത്തുൽ ഇസ്‌ലാം മദ്റസ, ആവള യു.പി സ്കൂൾ, മുയിപ്പോത്ത് ഈസ്റ്റ് എൽ.പി സ്കൂൾ, മുയിപ്പോത്ത് എവർഗ്രീൻ പബ്ലിക് സ്കൂൾ, പടിഞ്ഞാറക്കര അംഗൻവാടി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടരുന്നത്. മന്ത്രി ടി.പി. രാമകൃഷ്ണൻ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. കായണ്ണ ഗ്രാമപഞ്ചായത്തിൽ കോളനിമുക്കിലെ ക്യാമ്പ് തുടരുകയാണ്. പ്രദേശത്ത് മണ്ണിടിച്ചിലിനെ തുടർന്നാണ് ഏതാനും കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. എന്നാൽ, അമ്പായപ്പാറ സാംസ്കാരിക നിലയത്തിൽ പ്രവർത്തിച്ച ക്യാമ്പ് അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.