സ്നേഹ സമ്മാനമായി പുസ്തകം നൽകി

മേപ്പയൂർ: സ്വാതന്ത്ര്യദിന നാളിൽ സതീർഥ്യർക്ക് സ്നേഹസമ്മാനമായി പുസ്തകം നൽകി വിദ്യാർഥി യൂനിയൻ ചെയർമാൻ. മേപ്പയൂർ സലഫി അറബിക് കോളജിലെ യൂനിയൻ ചെയർമാൻ മുഹമ്മദ് ലുതുഫി കാവുന്തറ തയാറാക്കിയ ഇംഗ്ലീഷ് വെർബ് ഫോംസ് എന്ന പുസ്തകമാണ് കോളജിലെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി നൽകിയത്. ആദ്യ കോപ്പി സലഫി അറബിക് കോളജ് വൈസ് പ്രിൻസിപ്പൽ എം.വി.പി അബൂബക്കർ ഫാറൂഖി ഏറ്റുവാങ്ങി. സാദിഖ് പുല്ലൂർ അധ്യക്ഷത വഹിച്ചു. കവി രാധാകൃഷ്ണൻ കാര്യാവിൽ, കെ.എം.എ. അസീസ്, റാഷിദ്, ഷാക്കീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.