നന്മയുടെ കോഴിക്കോടൻ കാഴ്​ചകൾ അവസാനിക്കുന്നില്ല...

* ശനിയാഴ്ച ആറു ലോഡ് സാധനങ്ങൾ തൃശൂർ, എറണാകുളം ജില്ലകളിലേക്ക് അയച്ചിരുന്നു കോഴിക്കോട്: പ്രളയക്കെടുതിയിൽ ഒരുദേശം ഒന്നാകെ കേഴുേമ്പാൾ അവരെയും ചേർത്തുപിടിക്കുകയാണ് കോഴിക്കോട്ടുകാർ. മാനാഞ്ചിറയിെല ഡി.ടി.പി.സി ഒാഫിസിലെ കാഴ്ചകളിൽ നന്മയുടെയും െഎക്യപ്പെടലി​െൻറയും നല്ലപാഠങ്ങൾ മാത്രമാണുള്ളത്. ജില്ല കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ തുടങ്ങിയ കലക്ഷൻ പോയൻറിൽ ആരും വെറും കൈയുമായി വരുന്നില്ല. നിത്യോപയോഗ സാധനങ്ങൾ മുതൽ മടക്കാവുന്ന കട്ടിലും അലമാരയും വരെ എത്തിക്കുന്നു. വടകരയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും വിവിധ ക്ലബുകളും കൂട്ടായ്മകളും വിദ്യാർഥികളും നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് ദുരിതബാധിതരോട് െഎക്യപ്പെടുകയാണ്. സാധാരണക്കാർ ഒറ്റക്കും കുടുംബവുമായും വിവിധ സാധനങ്ങൾ വാങ്ങി കൗണ്ടറുകളിൽ ഏൽപിക്കുന്നുണ്ട്. പണം കൊണ്ടുവരുന്നവരോട് സാധനങ്ങൾ വാങ്ങി നൽകാനാണ് നിർദേശിക്കുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള 250ഒാളം സന്നദ്ധ പ്രവർത്തകരാണ് സാധനങ്ങൾ തരംതിരിച്ച് ക്രമീകരിക്കുന്നത്. കലക്ടറേറ്റിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. വളൻറിയർമാർക്ക് ആവശ്യമായ ഭക്ഷണവും മറ്റും നൽകുന്നത് ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ അംഗങ്ങളാണ്. പണമായി ഒന്നും സ്വീകരിക്കാത്ത ഇവിടെ അരി, ആട്ട, ചായപ്പൊടി, മസാല, പരിപ്പ്, ധാന്യങ്ങൾ, വസ്ത്രങ്ങൾ, പുതപ്പ്, അടിവസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, ചെരിപ്പ്, ശുചീകരണ വസ്തുക്കൾ എല്ലാം ധാരാളം എത്തുന്നു. ശനിയാഴ്ച ആറു ലോഡ് സാധനങ്ങൾ തൃശൂർ, എറണാകുളം ജില്ലകളിലേക്ക് അയച്ചിരുന്നു. പ്രളയദുരിതം കൂടുതൽ ബാധിച്ച ജില്ലയിലെ അധികൃതരുമായി ബന്ധപ്പെട്ട് അവർക്ക് കൂടുതൽ ആവശ്യമായ സാധനങ്ങളാണ് ഇപ്പോൾ അയക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.