തോട്​ കരകവിഞ്ഞു: വീട്​ തകർന്ന്​ 15കാരിക്ക്​ പരിക്ക്​

കോഴിക്കോട്: വെള്ളയിൽ ആവിത്തോട് കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ വീട് തകർന്നുവീണു. പണിക്കർ റോഡ് കുന്നത്തുതാഴം വയൽ യഹ്യ മൻസിലിൽ നബീസയുടെ ഒറ്റനില ഒാടിട്ട വീടാണ് ഞായറാഴ്ച രാവിലെ 10ഒാടെ തകർന്നത്. നബീസയും കുടുംബവും വീട്ടിലുള്ളേപ്പാഴാണ് തകർന്നതെങ്കിലും തലനാരിഴക്ക് വൻ അപകടം ഒഴിവായി. വീട്ടിലുണ്ടായിരുന്ന നബീസയുടെ പേരക്കുട്ടി റഹീമക്ക് (15) ഒാട് വീണ് കാലിന് ചെറിയ പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിൽ വീടിനു ചുറ്റും വെള്ളം നിറഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. വെള്ളയിൽ ആവിത്തോടിൽ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച് വെള്ളം കയറുന്നത് പ്രദേശത്ത് സ്ഥിരം ബുദ്ധിമുട്ടാണ്. നൂറിലേറെ വീട്ടുകാർ ഇൗ വിധം വെള്ളക്കെട്ടിൽ വിഷമിക്കുന്നു. മാലിന്യം നിറയുന്നത് പരിസരവാസികളിൽ ഏറെ ഭീതിയേറ്റുന്നു. വളെര മുമ്പ് തെളിനീരൊഴുകിയിരുന്ന തോട്ടിൽ ഇന്ന് കറുത്തിരുണ്ട ചളിയാണ്. പ്ലാസ്റ്റിക്കും ടയറുകളും മറ്റ് മാലിന്യങ്ങളും നിറയുന്നു. മാലിന്യം കൊണ്ടിടുന്നതിന് നഗരവാസികൾ തന്നെയാണ് പ്രതിസ്ഥാനത്തെങ്കിലും തോട്ടിനു ചുറ്റും താമസിക്കുന്ന സാധാരണക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. മത്സ്യാവശിഷ്ടങ്ങളും ടയറുകളും കുപ്പിച്ചില്ലുമെല്ലാം തോട്ടിൽ നിറയുന്നു. ആവിത്തോടും കടലുമായി ചേരുന്ന ഭാഗത്ത് കടൽവെള്ളം കയറി മണൽ നിറയുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.