ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി നാടും നഗരവും

ആയഞ്ചേരി: പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നാടും നഗരവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെമ്മരത്തൂരിലെ ഒറ്റപ്പിലാക്കൂൽ സുലൈമാൻ ഹാജി മൂന്നു ലക്ഷം രൂപ നൽകി. തുക സഹോദരൻ മൂസഹാജി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനനെ ഏൽപിച്ചു. വൈസ് പ്രസിഡൻറ് ടി.വി. സഫീറ, ആർ. ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. തറോപ്പൊയിൽ തുരുത്തിയിലെ 60 കുടുംബങ്ങൾക്ക് ജമാഅത്തെ ഇസ്ലാമി ഏരിയ കമ്മിറ്റിയുടെ ഭക്ഷണ കിറ്റ് പ്രസിഡൻറ് യു. െമായ്തു നൽകി. ചീക്കിലോട് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഡി.വൈ.എഫ്.ഐ വടകര ഏരിയ കമ്മിറ്റി ഭക്ഷണ സാധനങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.