അരുമ്പമല: ആശങ്ക വേണ്ടെന്ന് അധികൃതർ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി

ഉേള്ള്യരി: ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പ്രദേശവാസികൾ കൂട്ടത്തോടെ വീടൊഴിഞ്ഞ അരുമ്പമലയിൽ മൈനിങ്ങ് ആൻഡ് ജിയോളജി സീനിയർ ജിയോളജിസ്റ്റ് പി. മോഹന​െൻറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും മലയിൽ സ്വാഭാവിക ജലപ്രവാഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാൽപതോളം കുടുംബങ്ങൾ കാഞ്ഞിക്കാവ് എൽ.പി സ്കൂളിലെയും ഉേള്ള്യരി കമ്യൂണിറ്റി ഹാളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയാണ്. ഇവർ ശനിയാഴ്ച പകൽ വീടുകളിലേക്ക് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.