ലക്കിഹില്ലിൽ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് കേടുപാട്​

മേപ്പാടി: മൂപ്പൈനാട് പഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട ലക്കിഹില്ലിൽ മണ്ണിടിഞ്ഞ് വീണ് ആറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടുകൾ വാസയോഗ്യമല്ലാതായതിനെതുടർന്ന് ഇവരെല്ലാം ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റി. കുന്നിൻചെരിവുകളിലായി താമസിച്ചുവരുന്ന കുടുംബങ്ങളാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ലക്കിഹിൽ അംഗൺവാടിക്ക് എതിർ വശത്ത് താമസിക്കുന്ന മഞ്ഞളി അഗസ്റ്റി​െൻറ വീടിന് മേൽഭാഗത്തു നിന്ന് 20 സെേൻറാളം വരുന്ന കാപ്പിത്തോട്ടമാണ് ഇടിഞ്ഞുവീണത്. വീട്ടുമുറ്റത്തെ 20ൽപരം റിങ്ങുകളുള്ള കിണറും ഇടിഞ്ഞുതാഴ്ന്നു. ലക്കിഹിൽ മുസ്ലിം പള്ളിക്ക് സമീപത്തുള്ള വയൽശ്ശേരി മീനാക്ഷി, ഉഷാ നിവാസിൽ ഉഷ ഇവരുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ദുരിതാശ്വാസത്തിനായി കൈകോർത്ത് കൽപറ്റ: സ്വാതന്ത്യസംഗമം ക്യാമ്പയിനി​െൻറ ചെലവിലേക്ക് ശേഖരിച്ച രണ്ടു ലക്ഷം രൂപ ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വിവിധ ഘടകങ്ങൾ ശേഖരിച്ച തുകയാണ് ജില്ല സെക്രട്ടറി കെ. റഫീഖ് മന്ത്രി കടന്നപ്പള്ളിക്ക് കൈമാറിയത്. സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ല കലക്ടർ എ.ആർ. അജയ്കുമാർ, ഡി.വൈ.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി കെ.എം. ഫ്രാൻസിസ്, കൽപറ്റ ബ്ലോക്ക് പ്രസിഡൻറ് അർജുൻ ഗോപാൽ എന്നിവരും പങ്കെടുത്തു. കൽപറ്റ: ദുരിതാശ്വാസ നിധിയിലേക്ക് കൽപറ്റ അർബൻ സൊസൈറ്റി ഒരു ലക്ഷം രൂപ നൽകി. പ്രസിഡൻറ് എം.ഡി. സെബാസ്റ്റ്യൻ എ.ഡി.എം അജീഷിന് ചെക്ക് കൈമാറി. സെക്രട്ടറി കെ.ബി. ബിബിൻദാസ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. കൽപറ്റ: ൈഡ്രവേഴ്സ് കോ ഓപറേറ്റിവ് സൊസൈറ്റി മഴക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡൻറ് എം. വേലായുധനിൽ നിന്ന് ജില്ല കലക്ടർ എ.ആർ. അജയകുമാർ ഏറ്റുവാങ്ങി. കൽപറ്റ: കുപ്പാടി പുഴംകുനി കോളനി നിവാസികൾക്കാവശ്യമായ വസ്ത്രങ്ങൾ ചുണ്ടേൽ പക്കാളിപ്പള്ളം ശ്രീആദിപരാശക്തി വിഷ്ണുമായ ക്ഷേത്രം ഭാരവാഹികൾ വിതരണം ചെയ്തു. പനമരം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായങ്ങൾ ഏകോപിക്കുന്നതിനായി സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരുടെ യോഗം പനമരം പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.കെ. അസ്മത്ത്, എം.എ. ചാക്കോ, കണ്ണോളി മുഹമ്മദ്, പെരളോത്ത് അമ്മത്, ടി.എം. ഉമ്മർ, കെ. അബ്ദുൽ അസീസ്, മനോജ് കുമാർ, കോവ ഷാജഹാൻ, ടി. ഖാലിദ് എന്നിവർ സംസാരിച്ചു. --------------------------- THUWDL25 മണിയൻകുന്നിലുണ്ടായ മണ്ണിടിച്ചിൽ ---------------------------- THUWDL26 പൊൻകുഴിയിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.