ആയഞ്ചേരി: ശക്തമായ മഴയിൽ ഗ്രാമപഞ്ചായത്തിലെ അരതുരുത്തി, കോതുരുത്തി, വാളാഞ്ഞി, പൊലുതുരുത്തി, എലതുരുത്തി, കുളങ്ങരത്ത് കോളനികൾ ഒറ്റപ്പെട്ടു. ചുറ്റുമുള്ള വയലുകളിൽ വെള്ളംനിറഞ്ഞു. 60ഓളം വീടുകൾ വെള്ളത്തിലായി. വൻ കൃഷിനാശമുണ്ടായി. ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 10 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ദുരിതത്തിലായ മറ്റു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ചീക്കിലോട് യു.പി സ്കൂളിന് സമീപം കണ്ടിയിൽപൊയിൽ മാണി, രാജൻ, കണ്ണൻ, വിരമ്പിൽ കമല എന്നിവരുടെ വീടുകളിൽ വെള്ളംകയറി. തെക്കെത്തറമ്മൽ കോളനി റോഡിൽ വെള്ളംകയറി. തെക്കെത്തറമ്മൽ ഷാജി, രജീഷ്, ശ്രീനിവാസൻ എന്നിവരുടെ വീട്ടുമുറ്റത്ത് വെള്ളമെത്തി. കോഴിച്ചാൽ കുനി പ്രദേശത്ത് ആറു വീടുകൾ വെള്ളപ്പൊക്കത്തിെൻറ ദുരിതത്തിലാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ പാറക്കൽ അബ്ദുല്ല എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ടി.വി. കുഞ്ഞിരാമൻ, ബാബു കുളങ്ങരത്ത്, രൂപ കേളോത്ത്, സി.കെ. ഷാജി, വില്ലേജ് ഓഫിസർ എന്നിവർ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പിലേക്കായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്വരൂപിച്ച 4000 രൂപ പ്രസിഡൻറ് എൻ.കെ. ഗോവിന്ദൻ ഗ്രാമപഞ്ചായത്ത് അംഗം നൊച്ചാട്ട് കുഞ്ഞബ്ദുല്ലക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.