കെ.എസ്.ആർ.ടി.സി സർവിസുകൾ മുടങ്ങി

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ പല സർവിസുകളും നിർത്തിവെച്ചു. ദേശീയപാതയിൽ ഈങ്ങാപ്പുഴയിലും നെല്ലാങ്കണ്ടിയിലും വെള്ളം കയറിയതിനെ തുടർന്നാണ് വയനാട് ഭാഗത്തേക്കുള്ള ബസുകൾ സർവിസ് നടത്താൻ കഴിയാതിരുന്നത്. നാലു ബസുകൾ മാത്രമാണ് വയനാട്ടിലേക്ക് ഓടിയത്. തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ പതിവുപോലെ ഓടിയെങ്കിലും വൈകീട്ട് മൂന്നരയോടെ നിർത്തിവെച്ചതായി നോർത്ത് സോണൽ ഓപറേറ്റിങ് ഓഫിസർ ജോഷി ജോൺ പറഞ്ഞു. ലോക്കൽ സർവിസുകളും നിർത്തി. താമരശ്ശേരി ഭാഗത്തേക്ക് സർവിസ് ഇല്ലായിരുന്നു. കുന്ദമംഗലത്തേക്ക് ഒരു ബസ് മാത്രമാണ് സർവിസ് നടത്തിയത്. തലശ്ശേരി, കണ്ണൂർ ഭാഗത്തേക്ക് മുടക്കമില്ലാതെ ബസുകൾ ഓടി. നെല്ലാങ്കണ്ടിയിൽ റോഡിൽ വെള്ളം കയറിയതിനാൽ വയനാട്ടിലേക്കുള്ള ബസുകൾ കുന്ദമംഗലത്തുനിന്ന് തിരിഞ്ഞ് ഉൾനാട്ടിലൂടെയാണ് സർവിസ് നടത്തിയത്. താമരശ്ശേരി ഡിപ്പോയിൽനിന്നുള്ള ബസുകളും മുടങ്ങി. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കുമുള്ള ബസുകൾ സർവിസ് നടത്തിയില്ല. ട്രെയിനും നിലച്ചു; യാത്രക്കാർ പെരുവഴിയിൽ കോഴിക്കോട്: മഴകാരണം ട്രെയിൻ സർവിസുകൾ വെള്ളപ്പൊക്കം കാരണം റദ്ദാക്കിയത് യാത്രക്കാരെയും വലച്ചു. കോഴിക്കോട് വഴിപോകുന്ന തിരുവനന്തപുരം -കണ്ണൂർ എക്സ്പ്രസും കൊച്ചുവേളി -മംഗളൂരു അന്ത്യോദയ തുടങ്ങിയ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് തിരൂരിൽ യാത്ര അവസാനിപ്പിച്ചു. ഇൻഡോർ-കൊച്ചുവേളി, ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി, പുണെ- എറണാകുളം, ബിക്കാനീർ- െകാച്ചുവേളി എന്നീ വണ്ടികളും കോഴിക്കോട് വരെ മാത്രമേ ഒാടൂെവന്ന് റെയിൽവേ അധികൃതർ പറഞ്ഞു. നിസാമുദ്ദീൻ- എറണാകുളം മംഗള സൂപ്പർഫാസ്റ്റും കോഴിക്കോട്ട് വരെയാണ് ഒാടിയത്. പരശുറാം എക്സ്പ്രസടക്കം വൈകിയാണ് ഒാടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.