ജില്ലയിൽ 20,000 ദുരിതബാധിതർ

കോഴിക്കോട്: ജില്ലയില്‍ ഇരുപതിനായിരത്തോളം പേര്‍ പ്രളയദുരിതബാധിതര്‍. പതിനഞ്ചായിരത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. 6700 ഓളം പേര്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ളവർ. അയ്യായിരത്തോളം ആളുകളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധുവീടുകളിലേക്ക്് മാറ്റി. മിക്ക കുടുംബങ്ങള്‍ക്കും വീട്ടുപകരണങ്ങളും ഭൂരേഖകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. കുട്ടികളുടെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടു. ജില്ലയില്‍ നാല് താലൂക്കുകളിലെ 67 വില്ലേജുകളിലായി 172 ദുരിതാശ്വാസ കേന്ദ്രങ്ങൾ. ഇതില്‍ 4235 കുടുംബങ്ങളില്‍ നിന്നായി 14,014 പേർ കഴിയുന്നു. കോഴിക്കോട് താലൂക്കില്‍ 32 വില്ലേജുകളിലായി നിലവില്‍ 107 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 2594 കുടുംബങ്ങളില്‍ നിന്നും 8151 പേരാണ് താമസിക്കുന്നത്. കൊയിലാണ്ടി താലൂക്കില്‍ 16 വില്ലേജുകളിലായി 22 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 306 കുടുംബങ്ങളില്‍ നിന്നായി 1128 ആളുകള്‍. വടകര താലൂക്കില്‍ 19 ക്യാമ്പുകളിലായി 398 കുടുംബങ്ങളില്‍ നിന്ന് 1654 പേര്‍ ഏറാമല വില്ലേജില്‍ 30ഓളം കുടുംബങ്ങളെയും നടക്ക്താഴെ വില്ലേജില്‍ 18 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി. താമരശ്ശേരി താലൂക്കില്‍ 10 വില്ലേജില്‍ 26 കേന്ദ്രങ്ങളിലായി 937 കുടുംബങ്ങള്‍ താമസിക്കുന്നു. 3081 പേരാണ് ഇവിടെ താമസിക്കുന്നത്. വാഹനങ്ങള്‍ ലഭ്യമാക്കണം കോഴിക്കോട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരന്ത മേഖലകളിലേക്കും യാത്രചെയ്യുന്നതിന് ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സന്നദ്ധതയുള്ളവര്‍ താലൂക്ക്, കലക്ടറേറ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. വടകര(8547616301), കൊയിലാണ്ടി (8547616201), കോഴിക്കോട്(8547616101), താമരശ്ശേരി (8547618455) താലൂക്ക് ഓഫിസുകളിലോ കലക്ടറേറ്റില്‍ 9446841194 (ജൂനിയര്‍ സൂപ്രണ്ട്), 8113900224 (ക്ലാര്‍ക്ക്) എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.