കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ എട്ടു പേർക്കു പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ ചെങ്ങോട്ടുകാവിൽ ടാങ്കർലോറിയും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പരിക്കുകൾ സാരമുള്ളതല്ല. ഞായറാഴ്ച അർധരാത്രിയാണ് അപകടം. ഗുരുവായൂരിൽനിന്ന് മൂകാംബികയിലേക്കു പോകുകയായിരുന്നു കാറിലുള്ളവർ. തിരുപ്പൂരിൽനിന്ന് മംഗലാപുരത്തേക്ക് ടാർ കയറ്റിപ്പോകുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ കാറി​െൻറ മുൻവശം തകർന്നു. പടം Koy 2 ചെങ്ങോട്ടുകാവിൽ ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചുയുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.