പ്രളയബാധിതർക്കായി നിറഞ്ഞുതുളുമ്പി കോഴ​ിക്കോടൻ നന്മ

പ്രളയബാധിതർക്കായി നിറഞ്ഞുതുളുമ്പി കോഴിക്കോടൻ നന്മ ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് കോഴിേക്കാെട്ട സ്നേഹമനസ്സുകൾ എത്തിച്ചുകൊടുത്തത് 15 ലോറി നിറയെ ഭക്ഷ്യവസ്തുക്കൾ കോഴിക്കോട്: പ്രളയദുരന്തത്തിൽനിന്ന് കരകയറാത്ത ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് കോഴിേക്കാടി​െൻറ സ്നേഹമനസ്സ് എത്തിച്ചുകൊടുത്തത് 15 ലോറി നിറയെ ഭക്ഷ്യവസ്തുക്കൾ. അരി മുതൽ അവിൽ വരെയുള്ള ഭക്ഷ്യവസ്തുക്കൾക്കൊപ്പം വസ്ത്രങ്ങളും കയറ്റിയയച്ചാണ് ജില്ല കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ ഭരണകൂടം അലിവുകാട്ടിയത്. കലക്ടർക്കൊപ്പം അസിസ്റ്റൻറ് കലക്ടർ എസ്. അഞ്ജു, തഹസിൽദാർ അനിതകുമാരി എന്നിവരാണ് സ്നേഹസമ്മാനങ്ങൾ എത്തിച്ചുകൊടുക്കാൻ നേതൃത്വം നൽകിയത്. ഒമ്പതു ടൺ അരിയും 9.5 ടൺ ആട്ടയും 17,691 ലിറ്റർ വെള്ളവും കൈമാറിയിരുന്നു. ഭക്ഷ്യവസ്തുക്കൾക്കു പുറമേ ഡെറ്റോളും ഡിഷ്വാഷും വസ്ത്രങ്ങളും നാപ്കിനുമെല്ലാം സുമനസ്സുകൾ ജില്ല ഭരണകൂടത്തിന് സംഭാവന നൽകിയിരുന്നു. 51 ഇനങ്ങളാണ് ആലപ്പുഴക്കും കോട്ടയത്തേക്കും അയച്ചത്. പണം സ്വീകരിക്കാതെ സാധനങ്ങൾ മാത്രമാണ് ശേഖരിച്ചത്. ജില്ല കലക്ടറുടെ അഭ്യർഥനപ്രകാരം വ്യാപാരി വ്യവസായി സമൂഹവും വീട്ടമ്മമാരും വിദ്യാർഥികളും മാനാഞ്ചിറ ഡി.ടി.പി.സി ഹാളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്നു. ഭക്ഷണസാധനങ്ങൾ എത്തിക്കാൻ ജില്ല കലക്ടറുടെ അഭ്യർഥന പത്രത്തിൽ വായിച്ച് പാലാഴിയിലെ പത്താം ക്ലാസുകാരൻ മുഹമ്മദ് ഫഹദ് താൻ കാത്തുസൂക്ഷിച്ചുവെച്ച മൺകുടുക്കയിലെ നാണയത്തുട്ടുകളെല്ലാം ഉമ്മ ഫാത്തിമയുടെ ൈകയിൽ കൊടുത്തിരുന്നു. ആ നാണയത്തുട്ടുകൾ െകാടുത്ത് ഉമ്മ ഫാത്തിമ ബിസ്കറ്റും അരിപ്പൊടിയും വാങ്ങി മാനാഞ്ചിറ ഡി.ടി.പി.സി ഹാളിലെത്തിയത് ദുരിതാശ്വാസസഹായത്തിലെ ശ്രേദ്ധയ ഏടായിരുന്നു. ഫാത്തിമയെയും ഫഹദിനെയും കാണാൻ കലക്ടറും ഭാര്യയും പാലാഴിയിലെ വീട്ടിലെത്തിയിരുന്നു. നഗരത്തിലെ ചുമട്ടുതൊഴിലാളികളുെട സേവനവും എടുത്തുപറേയണ്ടതായിരുന്നു. സൗജന്യമായാണ് 15 ലോഡ് സാധനങ്ങൾ ചുമട്ടുതൊഴിലാളികൾ ലോറിയിൽ കയറ്റിയത്. പരസ്പര സ്നേഹത്തി​െൻറയും സഹകരണത്തി​െൻറയും കൂട്ടായ്മയുടെയും മാതൃക മുന്നോട്ടുവെക്കാനായതിൽ അഭിമാനിക്കാമെന്ന് കലക്ടർ യു.വി. ജോസ് പറഞ്ഞു. കോഴിക്കോടൻ ജനതയുടെ ആത്മാർഥമായ സ്നേഹവും നന്മയും സഹായമനോഭാവവും കഴിഞ്ഞ ഒരു വർഷമായി അടുത്ത് അനുഭവിച്ചറിയുകയായിരുന്നു. അവരുടെ സ്നേഹസമ്മാനങ്ങളാണിത്. പടം..clt photos ഫോൾഡറിൽ... loading team ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് 15 ലോറി സാധനങ്ങൾ സൗജന്യമായി കയറ്റിക്കൊടുത്ത ചുമട്ടുതൊഴിലാളികൾ അധികൃതർക്കൊപ്പംഏറ്റെടുത്തുനടത്താൻ ഊർജമേകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കലക്ടർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.