പിൻവാതിൽ നിയമനം ഉപേക്ഷിക്കണം -യൂത്ത്ഫ്രണ്ട്-എം കോഴിക്കോട്: പി.എസ്.സി ലിസ്റ്റുകൾ നിലനിൽക്കേ പിൻവാതിലിൽ നിയമനം നടത്തുന്ന സർക്കാർ നടപടി ഉപേക്ഷിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്-എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്-എം ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട്-എം ജില്ല പ്രസിഡൻറ് അഡ്വ. വിജോ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണൻ, അരുൺ കിഴക്കേമുറിയിൽ, ജോബി വാതപ്പള്ളിൽ, ജോസഫ് ജോൺ, പി.പി. നിഷാദ്, കെ.എം. ബിജു, വാസിം അഹമ്മദ്, വാസിം അഹറാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.