തൊഴിലുറപ്പ് തൊഴിലാളികൾ കലക്​ടറേറ്റ്​ മാർച്ച്​ നടത്തും

േകാഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ (എൻ.ആർ.ഇ.ജി) ഇൗമാസം എട്ടിന് കലക്ടറേറ്റ് മാർച്ച് നടത്തും. മാർച്ച് രാവിലെ 10ന് എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിക്കും. തൊഴിലാളികൾ ഒപ്പിട്ട നിവേദനത്തി​െൻറ കോപ്പി മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും സമർപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുറഞ്ഞത് 2000 രൂപ ഉത്സവബത്ത അനുവദിക്കുക. തൊഴിലുറപ്പ് നിയമം അനുശാസിക്കുന്ന 100 തൊഴിൽദിനങ്ങൾ മുഴുവൻ കുടുംബങ്ങൾക്കും നൽകുക, പഞ്ചായത്ത്തല പ്രവർത്തനം ഫലപ്രദമാക്കാൻ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. ജില്ല കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് ടി.കെ. സുജാത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.