പണിമുടക്ക് സമരം വിജയമാക്കുക -എഫ്.ഐ.ടി.യു

കോഴിക്കോട്: മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ടുള്ള വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പ്രസ്താവനയിൽ പറഞ്ഞു. ഗതാഗതരംഗമാകെ കുത്തകവത്കരിക്കാനും തൊഴിലാളികളെയും ചെറുകിട ഉടമകളെയും തൊഴിൽരഹിതരാക്കാനും ഇടയാക്കുന്ന നിയമഭേദഗതിക്കെതിരെയുള്ള ചെറുത്തുനിൽപാണ് പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും ജനാധിപത്യവിശ്വാസികളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.