അന്ധ അധ്യാപകെൻറ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട്: ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അന്ധ അധ്യാപകെൻറ നന്മ മനസ്സ്. അവിടനല്ലൂർ ജി.വി.എച്ച്.എസ് സംഗീതാധ്യാപകൻ ടി.യു. ഷാംജുവാണ് ആദ്യ ശമ്പളം ജില്ല കലക്ടർ യു.വി. ജോസിന് കൈമാറിയത്. നന്മണ്ട ചീക്കിലോട് സ്വദേശിയായ ഷാംജുവിന് ജൂണിലാണ് ജോലി ലഭിച്ചത്. നൂറുശതമാനം അന്ധതയുള്ള ഷാംജുവിനുമുമ്പ് താൽക്കാലിക ജോലിയുണ്ടായിരുന്നു. ജീവിതത്തിൽ നിരവധി സുമനസ്സുകൾ തന്നെ സഹായിച്ചിരുെന്നന്നും മറ്റുള്ളവരെ സഹായിക്കണമെന്ന ആഗ്രഹംകൊണ്ടാണ് ആദ്യ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതെന്നും ഷാംജു പറയുന്നു. പടം: blind teacher അവിടനല്ലൂർ ജി.വി.എച്ച്.എസ് സംഗീതാധ്യാപകൻ ടി.യു. ഷാംജു ആദ്യശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.