ജനപ്രതിനിധി സമരം ഫലം കണ്ടു; റോഡ് അറ്റകുറ്റപ്പണി തുടങ്ങി

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ കുറ്റ്യാടി -മുള്ളൻകുന്ന് റോഡ് അറ്റകുറ്റപ്പണി ചെയ്യാത്തതിനെതിരെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ നടത്തിയ ഘെരാവോ സമരം ഫലം കണ്ടു. കുന്നുമ്മൽ ബ്ലോക്ക് പ്രസിഡൻറ് കെ. സജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി എന്നിവരുടെ നേതൃത്വത്തിലാണ് തകർന്ന റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിൽ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് കുറ്റ്യാടി സെക്ഷൻ അസി. എൻജിനീയറെ ഒന്നര മണിക്കൂറോളം ഘെരാവോ ചെയ്തത്. ഇതോടെ മുള്ളൻകുന്ന് ഭാഗത്ത് അറ്റകുറ്റപ്പണി ആരംഭിച്ചു. ഉരുൾപൊട്ടൽ മേഖലയായിട്ടും തകർന്ന റോഡ് പുനഃരുദ്ധരിക്കാൻ നേരത്തെ മരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റിൽ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നെന്നാരോപിച്ചായിരുന്നു സമരം. ചീഫ് എൻജിനീയറെ ബന്ധപ്പെട്ട് റോഡിന് 2.14 രൂപ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിക്ക് അനുമതി ലഭ്യമാക്കുമെന്നും മഴക്കു ശേഷം പണി തുടങ്ങുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. അധികൃതർ ജനപ്രതിനിധികൾക്കൊപ്പം റോഡി​െൻറ ശോച്യാവസ്ഥ നേരിട്ട് കാണുകയും അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. പശുക്കടവ് ഭാഗത്തെ രണ്ട് കൂറ്റൻ ക്വാറികളിലും ക്രഷറുകളിലും അടക്കം നിരന്തരമായി ടിപ്പറുകൾ കടന്നുപോകുന്നതിനാൽ റോഡിൽ നടത്താറുള്ള താൽക്കാലിക അറ്റകുറ്റപ്പണി പാഴ്വേലയാവാറാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.