നെടിയനാട്​ അരവിന്ദൻ അനുസ്​മരണം

ബാലുശ്ശേരി: വേട്ടാളി ബസാറിലെ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനായിരുന്ന നെടിയനാട് അരവിന്ദ​െൻറ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.സി. സുരേശൻ അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ, ടി.പി. ജയചന്ദ്രൻ, ഇസ്മാഇൗൽ കുറുെമ്പായിൽ, നാസർ എസ്റ്റേറ്റ്മുക്ക്, വിശ്വൻ നന്മണ്ട, പി.പി. പ്രഭാകരൻ, രാധാകൃഷ്ണൻ ഒള്ളൂർ, ഷൈമ കോറോത്ത് എന്നിവർ സംസാരിച്ചു. പി.കെ. രംഗീഷ് കുമാർ സ്വാഗതവും ഷഹിൻ രാരോത്ത് നന്ദിയും പറഞ്ഞു. കൂരാച്ചുണ്ട് വില്ലേജ് അതിർത്തി പുനർനിർണയവും കർഷക ഭൂനികുതി സ്വീകരണവും യാഥാർഥ്യമാകുന്നു ബാലുശ്ശേരി: കൂരാച്ചുണ്ട് വില്ലേജ് അതിർത്തി പുനർനിർണയവും കർഷക ഭൂനികുതി സ്വീകരണവും യാഥാർഥ്യമാകുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, കാളങ്ങാലി, ശങ്കരവയൽ, കണ്ണാടിപ്പാറ തുടങ്ങിയ നാലു വാർഡുകളിലുള്ള 300ഒാളം കുടുംബങ്ങൾ പെരുവണ്ണാമൂഴിയിലുള്ള ചക്കിട്ടപാറ വില്ലേജിലും കരിയാത്തുംപാറ, 28ാം മൈൽ, കിളികുടുക്കി, മണിച്ചേരി വാർഡുകളിലെ നൂറിലധികം കുടുംബങ്ങൾ തലയാെട്ട കാന്തലാട് വില്ലേജിലും ചാലിടം, മണ്ണൂപ്പൊയിൽ, വട്ടച്ചിറ, കണിയാമ്പാറ, ഒാണിൽ വാർഡുകളിലെ നാനൂറോളം കുടുംബങ്ങൾ മുട്ടന്തറയിലുള്ള കായണ്ണ വില്ലേജിലുമാണ് ഉൾപ്പെട്ടിരുന്നത്. അശാസ്ത്രീയ വില്ലേജ് വിഭജനം മൂലം കഴിഞ്ഞ 50 വർഷമായി ജനം അനുഭവിച്ച ദുരിതത്തിന് അതിർത്തി പുനർനിർണയ പ്രഖ്യാപനത്തോടെ അറുതിയാകും. കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ കർഷകരുടെ കൃഷിഭൂമികളും വനാതിർത്തിയും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കവും 2002 മുതൽ കർഷകരുടെ ഭൂമി നികുതി അടക്കുന്നത് വില്ലേജുകളിൽ തടഞ്ഞതും ജണ്ടകെട്ടൽ കുടിയിറക്ക് ഭീഷണിക്കും ശാശ്വത പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർക്കാർ ഉന്നതതല യോഗതീരുമാന പ്രകാരമാണ് നടപടി. 1977 ജനുവരി ഒന്നിനു മുമ്പ് കർഷക​െൻറ കൈവശഭൂമിയുടെ രേഖകൾ പരിശോധിച്ച് നികുതി സ്വീകരിക്കുന്നതിനും റവന്യൂ രേഖകൾ നൽകുന്നതിനുമുള്ള സർക്കാർ തീരുമാന പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടക്കും. 16 വർഷത്തോളമായി കർഷകർ അനുഭവിച്ചുവരുന്ന ദുരിതത്തിനും ഇതോടെ പരിഹാരമാകും. 16ന് വൈകീട്ട് നാലിന് കൂരാച്ചുണ്ടിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വില്ലേജ് അതിർത്തി പുനർനിർണയ പ്രഖ്യാപനവും കർഷക ഭൂനികുതി സ്വീകരണവും നിർവഹിക്കും. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ, എം.കെ. രാഘവൻ എം.പി, ജില്ല കലക്ടർ യു.വി. ജോസ് എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.