കൈത്തറി തൊഴിലാളികളുടെ കൂലി കുടിശ്ശിക ഓണത്തിനുമുമ്പ് തീർക്കും കോഴിക്കോട്: കൈത്തറി തൊഴിലാളികളുടെ കൂലി കുടിശ്ശിക ഓണത്തിനുമുമ്പ് കൊടുത്തുതീർക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇതിനായി 25 കോടി അടിയന്തര സഹായമായി നീക്കിവെച്ചു. സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിെൻറയും ജില്ല വ്യവസായ കേന്ദ്രത്തിെൻറയുംയും ജില്ല കൈത്തറി വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ കൈത്തറി വസ്ത്ര, കയർ, കരകൗശല ഉൽപന്ന വിപണനമേള ഓണം-ബക്രീദ് ഹാൻഡ്ലൂം എക്സ്പോ -2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ജയശ്രീ കീർത്തി, കെ.എസ്.എസ്.ഐ.എ പ്രസിഡൻറ് പി.എം.എ. ഗഫൂർ, ഹാൻറക്സ് ഡയറക്ടർ സി. ബാലൻ, കയർ പ്രോജക്ട് ഓഫിസർ കെ.ടി. ആനന്ദകുമാർ, കൈത്തറി അസോസിയേഷൻ സെക്രട്ടറി എ.വി. ബാബു എന്നിവർ സംസാരിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻ ചാർജ് കെ. രാജീവ് സ്വാഗതവും ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ എം.കെ. ബാലരാജൻ നന്ദിയും പറഞ്ഞു. മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടിൽ വിപണന മേളയിൽ ജില്ലയിലെയും സമീപ ജില്ലകളിലെയും കൈത്തറി സംഘങ്ങളുടെ ഹാൻഡ്ലൂം വസ്ത്രങ്ങളും കയർ, കരകൗശല ഉൽപന്നങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. 23ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.