മതഗ്രന്ഥങ്ങളിലുള്ളത് ശാസ്ത്രീയ അറിവല്ല -സി.രവിചന്ദ്രന്‍

മതഗ്രന്ഥങ്ങളിലുള്ളത് ശാസ്ത്രീയ അറിവല്ല -സി.രവിചന്ദ്രന്‍ കോഴിക്കോട്: ശാസ്ത്രം വികസിക്കാത്ത കാലത്തെ പ്രാഥമിക അറിവുകളാണ് മതഗ്രന്ഥങ്ങൾ പങ്കുെവക്കുന്നതെന്നും അവയിൽ കാണുന്ന കാര്യങ്ങള്‍ ശാസ്ത്രീയ അറിവ് അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ചിന്തകന്‍ പ്രഫ. സി.രവിചന്ദ്രൻ. എസന്‍സ് ഗ്ലോബലി​െൻറ ആഭിമുഖ്യത്തില്‍ കെ.പി. കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച 'മിറക്കുള' ശാസ്ത്ര-സ്വതന്ത്രചിന്ത സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതഗ്രന്ഥങ്ങൾ അവലംബിച്ച് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്താന്‍ സാധിക്കില്ല. മതങ്ങള്‍ മുന്നോട്ടുവെക്കുന്ന ധാര്‍മികത മരണാനന്തര ലോകത്ത് കിട്ടുന്ന സുഖ ഐശ്വര്യത്തെപ്പറ്റിയാണ്. ജീവിക്കുന്ന കാലത്തെക്കുറിച്ചുള്ളതാണ് മനുഷ്യ ധാര്‍മികത. പാശ്ചാത്യ മത പണ്ഡിതര്‍പോലും ഉപേക്ഷിച്ച വാദഗതികളാണ് നമ്മള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിപ പനിയും ഹോമിയോപ്പതിയും എന്ന വിഷയത്തില്‍ ഗവേഷകന്‍ കൃഷ്ണപ്രസാദും ജീവ​െൻറ സമവാക്യങ്ങള്‍ എന്ന വിഷയത്തില്‍ സാബു ജോസഫും പ്രഭാഷണം നടത്തി. പടം pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.