ഖാദിയുടെ നഷ്​ടപ്പെട്ട പ്രതാപം വീണ്ടെടുക്കണം -മന്ത്രി ടി.പി. രാമകൃഷ്​ണൻ

കോഴിക്കോട്: ഖാദിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്നും റിബേറ്റ് വിൽപനയിലേക്കു മാത്രം ഖാദിയെ ഒതുക്കരുതെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡി​െൻറ ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖാദിയെ പുനരുജ്ജീവിപ്പിക്കാൻ വിപണിയിൽ ശക്തമായ ഇടപെടലുണ്ടാകണം. കുറഞ്ഞ മൂലധനനിക്ഷേപത്തിൽ കൂടുതൽ തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്നതിന് ഖാദിഗ്രാമ വ്യവസായ മേഖലക്ക് കഴിയും. ഖാദി ഉൽപാദനവും ഉൽപന്നവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വിപണിയിലെ ഇടപെടൽ മെച്ചപ്പെടുത്താൽ സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ് അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദ്യ വിൽപന നടത്തി. സമ്മാന പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. ഇത്തവണ വിപണിയിലിറക്കിയ കുപ്പടം സെറ്റ് മുണ്ടി​െൻറ വിതരണം കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൻ സോണി കോമത്ത് നിർവഹിച്ചു. കൗൺസിലർ ജയശ്രീ കീർത്തി, എം. പരമേശ്വരൻ, യു. രാധാകൃഷ്ണൻ, കെ.വി. വിജയമോഹനൻ, ടി. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ഖാദി ബോർഡ് മെംബർ വേലായുധൻ വള്ളിക്കുന്ന് സ്വാഗതവും പ്രോജക്ട് ഓഫിസർ ഷാജി ജേക്കബ് നന്ദിയും പറഞ്ഞു. മേളയോടനുബന്ധിച്ച് എല്ലാ തുണിത്തരങ്ങൾക്കും 30 ശതമാനം സർക്കാർ റിബേറ്റ് നൽകുന്നുണ്ട്. കൂടാതെ സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് 50,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമ്മാനപദ്ധതിയിൽ വാഗൺആർ കാറാണ് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനം അഞ്ചു പവ​െൻറ സ്വർണനാണയവും മൂന്നാം സമ്മാനം ഒരു പവൻ വീതവുമാണ് (ജില്ലയിൽ രണ്ടു പേർക്ക്) നൽകുന്നത്. ഓരോ ആഴ്ചയിലും ജില്ലതോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും മേളയുടെ ഭാഗമായി നൽകുന്നുണ്ട്. 24ന് സമാപിക്കുന്ന മേളയുടെ മെഗാ നറുക്കെടുപ്പ് സെപ്റ്റംബർ 19ന് നടക്കും. photo: pk 01, pk 02
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.