കോഴിക്കോട്: . തിയറ്റര്‍ സാങ്കേതികതയും ശാസ്ത്രനടന വിസ്മയവും സമന്വയിപ്പിച്ച് 'എന്ന് സ്വന്തം മംഗള്‍യാൻ' എന്ന പേരിലാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികൾ നാടകരംഗത്തിനുതന്നെ അത്യപൂര്‍വ നിമിഷങ്ങള്‍ സമ്മാനിച്ചത്. ചൊവ്വയെ ചുറ്റുന്ന ബഹിരാകാശപേടകങ്ങളുടെ സമീപത്തേക്ക് മംഗള്‍യാന്‍ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ബഹിരാകാശ പേടകങ്ങളായിരുന്നു നാടകത്തിലെ കഥാപാത്രങ്ങൾ. മംഗള്‍യാന്‍ മറ്റു ബഹിരാകാശപേടകങ്ങളെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളും നിമിഷങ്ങളും മിഴിവോടെ പ്രേക്ഷകരിലെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു. ജില്ല പഞ്ചായത്ത് എജുകെയർ പദ്ധതി, റീജനൽ സയൻസ് സെൻറർ, പ്ലാനറ്റേറിയം, യു.എൽ.സി.സി.എസ് സിൻഡർ ബേ സ്പേസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂളിലെ നിരുപമദാസ്, പി.പി. മാളവിക, ജി.എസ്. ഗൗരിനന്ദ, ആർ.ബി. വിസ്മയ, അര്‍ച്ചന ആനന്ദ്, പി. ആര്യ, കെ.പി. ഉമാലക്ഷ്മി, വി.എസ്. ഗായത്രി, ഒ.കെ. നന്ദന എന്നിവർ അഭിനേതാക്കളായി വേദിയിലെത്തി. തിരക്കഥ രചിച്ചത് സുരേന്ദ്രന്‍ പുന്നശ്ശേരിയാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. െഎ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് വെബ്സൈറ്റ് ലോഞ്ചിങ് നിർവഹിച്ചു. കെ.ആർ. അജിത്ത്, വി.എസ്. രാമചന്ദ്രൻ, സുരേന്ദ്രൻ പുന്നശ്ശേരി, ആർ. ബൽറാം, നജീബ് കാന്തപുരം എന്നിവർ സംബന്ധിച്ചു. യു.കെ. അബ്ദുൽ നാസർ സ്വാഗതവും കെ.കെ. രജനി നന്ദിയും പറഞ്ഞു. ഫോേട്ടാ: clt fotos : mangalyan show
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.