പ്രവാസി സംരംഭങ്ങൾക്ക്​ സർക്കാർ സഹായം നല്‍കും -മന്ത്രി ടി.പി.രാമകൃഷ്ണന്‍

പ്രവാസി സംരംഭങ്ങൾക്ക് സർക്കാർ സഹായം നല്‍കും -മന്ത്രി ടി.പി. രാമകൃഷ്ണന്‍ കോഴിക്കോട്: പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ സഹായം നല്‍കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബ്രഹ്മഗിരി ഡെവലപ്മ​െൻറ് സൊസൈറ്റി സംഘടിപ്പിച്ച 'തൊഴില്‍-വരുമാനം-നിക്ഷേപം' പ്രവാസി റിസോഴ്‌സ്പേഴ്‌സൻ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ സംസ്ഥാനത്തി​െൻറ വികസനപ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്. കൃഷി, വ്യവസായം, സേവനം എന്നീ മേഖലകളില്‍ പ്രവാസികളുടെ സാന്നിധ്യം കേരളത്തിന് എപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തി​െൻറ വികസനത്തിനും നിര്‍ണായകമായ പങ്കാണ് ഇവർ വഹിക്കുന്നത്. അതേസമയം, ഗള്‍ഫ് മേഖലകളില്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നേരിടുന്ന സാഹചര്യമാണുള്ളത്. സ്വദേശിവത്കരണത്തെ തുടര്‍ന്ന് പലരുടെയും തൊഴിലവസരങ്ങള്‍ നഷ്്ടപ്പെടുകയാണ്. ഇത്തരം സാഹചര്യത്തില്‍ പ്രവാസികളെ സംരക്ഷിക്കുകയെന്നത് സംസ്ഥാന സര്‍ക്കാറി​െൻറ ചുമതലയാണ്. ഇതിനായി നോർക റൂട്‌സും പ്രവാസിക്ഷേമ ബോര്‍ഡും വഴി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കര്‍ഷകേരാടും തൊഴിലാളികളോടുമുള്ള പ്രതിബദ്ധതയുടെ അടയാളമാണ് ബ്രഹ്മഗിരിയുടെ വിജയഗാഥയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, ബ്രഹ്മഗിരി ഡെവലപ്മ​െൻറ് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്, കെ. സൈദാലിക്കുട്ടി, എം. കുഞ്ഞഹമ്മദ്, എം. സുധീര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. photo: pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.