ബാലുശ്ശേരി: സംസ്ഥാന പാതയിൽ അറപ്പീടിക പെട്രോൾ പമ്പിന് സമീപം റോഡിലേക്ക് മുറിഞ്ഞുവീണ മരം നീക്കാത്തത് വാഹനങ്ങൾക്കും കാൽനടക്കാർക്ക് വിനയാകുന്നു. കഴിഞ്ഞയാഴ്ച മഴയിലും കാറ്റിലും മുറിഞ്ഞുവീണ മരത്തിെൻറ ചില്ലകളും മറ്റും റോഡരികിലേക്ക് നീക്കിയിട്ടിരിക്കുകയാണ്. ഇതുമൂലം കാൽനടക്കാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. മരംവീണ സ്ഥലം ഗുഡ്്സ് ഒാേട്ടാകൾ പാർക്ക് ചെയ്യുന്ന സ്ഥലമാണ്. ഇവരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. പൊതുമരാമത്ത് അധികൃതർ മരം നീക്കാനുള്ള നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശുചീകരണം ബാലുശ്ശേരി: വിദ്യാർഥികളുടെ നേതൃത്വത്തിൽ ബാലുശ്ശേരി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ ശുചീകരിച്ചു. ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ശുചിത്വ മിഷനുമായി സഹകരിച്ച് ബാലുശ്ശേരി ടൗൺ, പുത്തൂർവട്ടം, പനായിമുക്ക്, കോക്കല്ലൂർ അങ്ങാടി, പറമ്പിൻമുകൾ എന്നിവിടങ്ങൾ ശുചീകരിച്ചത്. അധ്യാപിക എം.പി. രൂപശ്രീ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.