വിദ്യാർഥികളോട്​ ക്രൂരത തുടരുന്നു: ജീവൻ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

കോഴിക്കോട്: വിദ്യാർഥികളെ കണ്ടാൽ സ്േറ്റാപ്പിൽ നിർത്താത്ത സ്വകാര്യ ബസുകളുടെ ക്രൂരത തുടരുന്നു. ശനിയാഴ്ച വൈകീട്ട് വെസ്റ്റ്ഹില്ലിൽ കണ്ണൂർ ഭാഗത്തേക്ക് ബസ് കാത്തുനിന്ന് സഹിെകട്ട വിദ്യാർഥികൾ കൈകാണിച്ചപ്പോൾ മുന്നോെട്ടടുത്ത ബസിനടിയിൽനിന്ന് തല നാരിഴക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. വൈകീട്ട് 3.15ഒാടെ വെസ്റ്റ്ഹിൽ പോളി ടെക്നിക് വിദ്യാർഥികൾ സീബ്ര ലൈനിൽ നിന്ന് കൈ കാണിച്ചപ്പോഴാണ് ബസ് നിർത്താതെ ഒാടിച്ചുപോയത്. കുട്ടികൾ റോഡരികിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്നുവന്ന ബസുകളും നിർത്താതെ പോയി. ഇതിനിടെ വിദ്യാർഥികൾ ബസുകൾ കൈകാട്ടി, നിർത്താൻ ആവശ്യപ്പെടുന്നതിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചത് സംഘർഷത്തിനിടയാക്കി. കണ്ണൂർ ഭാഗത്തേക്കും അത്തോളിയിലേക്കുമുള്ള ബസുകളാണ് കൂട്ടിയിടിച്ചത്. ബസുകൾ ഇടിക്കാൻ കാരണം വിദ്യാർഥികൾ തടഞ്ഞതുകൊണ്ടാണെന്ന് ആരോപിച്ച് തൊഴിലാളികൾ എത്തിയത് വാക്കേറ്റത്തിനിടയാക്കി. നാട്ടുകാരിടപെട്ടാണ് പ്രശ്നം ഒഴിവാക്കിയത്. വെസ്റ്റ്ഹില്ലിൽ സ​െൻറ് മൈക്കിൾസ് സ്കൂൾ വിടുന്നതോടെയാണ് ട്രാഫിക് പൊലീസ് നിരീക്ഷണത്തിനെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. െപാലീസ് സാന്നിധ്യത്തിൽ ബസുകൾ കുട്ടികളെ കയറ്റുന്നു. എന്നാൽ, പൊലീസ് വരുംമുമ്പ് എത്തുന്ന വിദ്യാർഥികൾക്ക് ബസ് നിർത്തിക്കൊടുക്കാത്ത അവസ്ഥയാണ്. നിർത്തിയാൽ തന്നെ കുട്ടികളെ കയറ്റാതിരിക്കുകയും പെെട്ടന്ന് മുന്നോെട്ടടുക്കുകയും ചെയ്യുന്നതായാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.