വകുപ്പുകൾ ഇല്ലാതാക്കുന്നതിനെതിരെ ശക്​തമായ പ്രക്ഷോഭം തുടങ്ങും -എൻ.ജി.ഒ അസോസിയേഷൻ

കോഴിക്കോട്: സർക്കാർ വകുപ്പുകൾ ഇല്ലാതാക്കി അവ സ്വകാര്യവത്കരിക്കുന്നതിനെതിരെയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെയും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ.കെ. ബെന്നി പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ 44ാം സിറ്റി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് കെ.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണനും സംഘടന ചർച്ച ജില്ല സെക്രട്ടറി ശശികുമാർ കാവാട്ടും ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ പി. വിനയൻ, എം.ടി. മധു, കെ. വിനോദ് കുമാർ, ജില്ല ട്രഷറർ കെ. പ്രദീപൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. മാധവൻ, ടി. ഹരിദാസൻ, പി.പി. രാജു, സിജു കെ. നായർ, സി.കെ. പ്രകാശൻ, കെ. ദിനേശൻ, പി. ബിന്ദു, ജില്ല ഭാരവാഹികളായ എം. ഷിബു, കെ.കെ. പ്രമോദ് കുമാർ, വി.പി. രജീഷ് കുമാർ, ആലിസ് ഉമ്മൻ, രഞ്ജിത്ത് ചേമ്പാല, വി. പ്രതീഷ്, എൻ.പി. രഞ്ജിത്ത്, ടി. സിജു, മുരളി കമ്മന എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സന്തോഷ് കുനിയിൽ (പ്രസി), പി. നിസാർ (സെക്ര), വി.പി. അഖിലേഷ് പ്രഭാകർ (ട്രഷ) എന്നിവെരയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.