സന്നദ്ധ പ്രവർത്തകനെ വരവേൽക്കുന്നത് ഇല്ലായ്മയുടെ കെടുതികൾ

കുറ്റിക്കാട്ടൂർ: ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്നവർക്ക് ആത്മവിശ്വാസവും പരിശീലനവും നൽകുന്ന കനകദാസ് തുറയൂരിന് 'തണൽ' നൽകിയത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. സന്നദ്ധ പ്രവർത്തകനുള്ള ദേശീയ അവാർഡ് അടക്കം 35ലേറെ അവാർഡ് നേടിയ കനകദാസ് വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റാണ് കുറ്റിക്കാട്ടൂർ തണൽ റീഹാബിലിറ്റേഷൻ സ​െൻററിലെത്തിയത്. ഫിസിയോ തെറപ്പിയും ആത്മവിശ്വാസവുംകൊണ്ട് ആരോഗ്യം വീണ്ടെടുത്ത കനകദാസ് തണലൊരുക്കിയ പരിപാടിയിലെ പരിശീലകനായാണ് ഇവിടെനിന്ന് യാത്രപറഞ്ഞത്. രണ്ടു മാസം മുമ്പ് വീട്ടിൽ വീണാണ് കഴുത്തിനു സാരമായി പരിക്കേറ്റത്. എമർജൻസി മെഡിസിനിലെ മികച്ച ട്രെയിനർ കൂടിയായ ഇദ്ദേഹം സംസ്ഥാന ലീഗൽ അതോറിറ്റി, ഉപഭോക്തൃ ഫോറം, മദ്യം, മയക്കുമരുന്ന് വിരുദ്ധ പോരാട്ടം എന്നീ രംഗത്ത് സജീവമാണ്. മുംബൈയിലും ഗുജറാത്തിലും തൊഴിൽ ചെയ്യുമ്പോൾ ചേരികളിൽ കഴിയുന്നവർക്കുവേണ്ടി രംഗത്തിറങ്ങിയത് കനകദാസിന് ജോലി നഷ്ടപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേന തുടങ്ങി വിവിധ സർക്കാർ ഏജൻസികൾക്കും കനകദാസി​െൻറ പരിശീലനം ലഭിച്ചിട്ടുണ്ട്. റോഡപകടം, മുങ്ങിമരണം, വൈദ്യുതാഘാതം, തീപൊള്ളൽ, പാമ്പുകടി തുടങ്ങിയ ദുരന്തങ്ങളിൽ അടിയന്തരമായി നൽകേണ്ട രക്ഷാ പ്രവർത്തനത്തെക്കുറിച്ചാണ് മിക്ക പരിശീലന ക്ലാസും. പ്രതിഫലം വാങ്ങാതെയുള്ള ക്ലാസുകളാണ് അധികവും. ത​െൻറ ഇല്ലായ്മകൾ മറന്നാണ് സന്നദ്ധസേവന രംഗത്തുള്ളത്. വെള്ളക്കെട്ടിന് നടുവിൽ, ചോർന്നൊലിക്കുന്ന വീട്ടിലാണ് താമസം. അപകടത്തിനുശേഷം വീട് കനകദാസിനെ പേടിപ്പെടുത്തുന്ന അനുഭവമാണ്. മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനുള്ള വഴി തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.