മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി.സി.ടി.വി കാമറകൾ സ്​ഥാപിക്കണം

കോഴിക്കോട്: പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിക്കാൻ െറസിഡൻഷ്യൽ കൂട്ടായ്മകളുമായി ചേർന്ന് തെരുവുവിളക്കുകൾക്ക് സമീപം സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും അഴുക്കുചാൽ ശുചീകരണ പദ്ധതി സമഗ്രമായി പുനരുജ്ജീവിപ്പിക്കാനും തഹസിൽദാറുടെ ചേംബറിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. റോഡരികുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ പരിശോധിച്ച് മയക്കുമരുന്ന് ഉപയോഗം തടയാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒന്നിൽ കൂടുതൽ കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്നിടത്ത് പ്രത്യേകം റേഷൻ കാർഡുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഫാറൂഖ് കോളജ് മുതൽ രാമനാട്ടുകര വരെയുള്ള റോഡിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗവും അപകടത്തിലായ ഫാറൂഖ് പഴയപാലവും പൊതുമരാമത്ത് വിഭാഗം അടിയന്തരമായി നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഭക്ഷണവില ഏകീകരിക്കാനും ഭക്ഷണത്തി​െൻറ ഗുണനിലവാരം ഉറപ്പുവരുത്താനും കർശന പരിശോധന നടത്തണം. ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്ന തോട്ടംമുറി അടുക്കത്തിൽ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കാൻ നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നാരായൺ ഇയ്യക്കുന്നത്ത്, എൻ.വി. ബാബുരാജ്, പി.വി. നവീന്ദ്രൻ, സി. വീരാൻകുട്ടി, പി. മുഹമ്മദ്, ബാലകൃഷ്ണൻ പൊറ്റത്തിൽ, സി. അമർനാഥ്, ടി.കെ. നാസർ, നസീം കൊടിയത്തൂർ, ടി. മുഹമ്മദാലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.