കോഴിക്കോട്: കാലഹരണപ്പെട്ട മലബാർ ദേവസ്വം നിയമം സമഗ്രമായി പരിഷ്കരിച്ച് നിയമനിർമാണം നടത്തുന്നതിനുള്ള തടസ്സങ്ങൾക്ക് പരിഹാരം കാണാൻ ആഗസ്റ്റ് എട്ടിന് കോഴിക്കോട് സിവിൽ സ്റ്റേഷനുമുന്നിൽ താമ്പൂല പ്രശ്നം നടത്തുമെന്ന് മലബാർ ദേവസ്വം സ്റ്റാഫ് യൂനിയർ (െഎ.എൻ.ടി.യു.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് നടക്കുന്ന താമ്പൂല പ്രശ്നത്തിന് ജ്യോതിഷ പണ്ഡിതരായ ദൈവജ്ഞതിലകം മുരളീധര വാര്യർ, മധുസൂദന മാരാർ രാമപുരം, കല്ലംപിള്ളി കൃഷ്ണകുമാർ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകും. ൈവസ് പ്രസിഡൻറ് പി.െക. ബാലഗോപാലൻ, ജനറൽ സെക്രട്ടറി സജീവൻ കാനത്തിൽ, വി.വി. ശ്രീനിവാസൻ, വി.പി. ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.