ജില്ലതല ഓണാഘോഷം ഉദ്ഘാടനം 24 ന് ബീച്ചിൽ

കോഴിക്കോട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ജില്ല ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലതല ഓണാഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപവത്കരിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, എം.ടി. വാസുദേവൻ നായർ, യു.എ. ഖാദർ, ചേമഞ്ചേരി കുഞ്ഞിരാമൻ നായർ എന്നിവർ മുഖ്യരക്ഷാധികാരികളും മേയർ, ജില്ലയിലെ എം.പിമാർ, എം.എൽഎമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ രക്ഷാധികാരികളും ജില്ല കലക്ടർ ചെയർമാനും ഡെപ്യൂട്ടി മേയർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ വൈസ് ചെയർമാന്മാരും ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. 24ന് വൈകീട്ട് 5.30ന് പ്രധാന വേദിയായ ബീച്ചിൽ ഉദ്ഘാടനവും സാംസ്കാരിക പരിപാടിയും നടക്കും. 29 വരെയാണ് പരിപാടികൾ. ഭട്ട് റോഡ്, മാനാഞ്ചിറ, ടൗൺ ഹാൾ എന്നിവിടങ്ങളിലും പരിപാടി നടക്കും. യോഗത്തിൽ കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. ലോക മുലയൂട്ടൽ വാരാചരണം ജില്ലതല ഉദ്ഘാടനം കോഴിേക്കാട്: ലോക മുലയൂട്ടൽ വാരാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നിയോ നേറ്റൽ ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജ് കബനി ഓഡിറ്റോറിയത്തിലാണ് പരിപടി സംഘടിപ്പിച്ചത്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നിയോ നേറ്റൽ ഫോറം എന്നിവയുടെ നേതൃത്വത്തിൽ ഡോ. മോഹൻദാസ് നായർ, ഡോ. എം.ഡി. ഫിജി, ഡോ. മഞ്ജുഷ. ഡോ. രാഹുൽ ഇല്ലപ്പറമ്പത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ജില്ല കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയായി. മുലയൂട്ടൽ വാരാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരത്തിൽ കൊടുവള്ളി സി.എച്ച്.സിയിലെ ആർ.ബി.എസ്.കെ നഴ്സുമാരായ ജാസ്മിൻ മാത്യുവിന് ഒന്നാം സമ്മാനവും ജി. മിനിമോൾക്ക് രണ്ടാം സമ്മാനവും ലഭിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് സമ്മാനദാനം നിർവഹിച്ചു. അഡീഷനൽ ഡി.എം.ഒ ഡോ. എസ്.എൻ. രവികുമാർ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗം മേധാവി ഡോ. എം. വിജയകുമാർ 'മുലയൂട്ടൽ ജീവ​െൻറ അടിത്തറ' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ആരോഗ്യകേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. എ. നവീൻ, ജില്ല സാമൂഹിക നീതി ഓഫിസർ ഷീബ മുംതാസ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസർ ബേബി നാപ്പള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.