ഫ്രാൻസിസ്​ റോഡിലെ ഏഴ്​ കടകൾ വഖഫ് ബോർഡ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു

കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത കാമക്കാൻറകത്ത് വഖഫി​െൻറ ഉടമസ്ഥതയിലുള്ള ഏഴ് ഷോപ്പ് റൂമുകൾ അനധികൃതമായി കൈവശപ്പെടുത്തിയവരിൽനിന്ന് വഖഫ് ബോർഡ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചെടുത്തു. വഖഫ് മുതവല്ലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഖഫ് ബോർഡ് 1995ലെ വഖഫ് ആക്ട് സെക്ഷൻ 54 പ്രകാരം നടത്തിയ അന്വേഷണ വിചാരണയിൽ ൈകയേറ്റക്കാർക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. ഇതിനെതിരെ കൈയേറ്റക്കാർ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ അപ്പീൽ നൽകി. എന്നാൽ, ട്രൈബ്യൂണൽ വഖഫ് ബോർഡി​െൻറ ഉത്തരവ് ശരിവെച്ച് കൈയേറ്റക്കാരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ ഉത്തരവ് നൽകുകയായിരുന്നു. ഒഴിപ്പിക്കൽ നടപടികൾക്ക് വഖഫ് ബോർഡ് ഉദ്യോഗസ്ഥരായ എം.കെ. ജുനൈദ്, എം.കെ.ജാഫർ, അനസ് ബെൻഹർ, മുഹമ്മദ് റജു, ചെമ്മങ്ങാട് സബ് ഇൻസ്പെക്ടർ വി. സീത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.