ചെന്നൈ: കരുണാനിധി ചികിത്സയിൽ കഴിയുന്ന കാവേരി ആശുപത്രി പരിസരത്തെ പ്രവർത്തകർക്കുവേണ്ടി സൗജന്യ ബിരിയാണി പൊതികൾ ആവശ്യെപ്പട്ട് ആക്രമണം നടന്ന ഹോട്ടൽ പാർട്ടി വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ സന്ദർശിച്ചു. ഹോട്ടലുടമയെ മർദിച്ച ഡി.എം.കെ പ്രാദേശിക ഭാരവാഹികളായ ചെന്നൈ സൗത്ത് വിരുഗംപാക്കം യുവരാജ്, ദിവാകർ എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ചൊവ്വാഴ്ചയാണ് യുവരാജിെൻറ നേതൃത്വത്തിലുള്ള പത്തംഗസംഘം വിരുഗംപാക്കത്തെ 'ആർ.ആർ ബിരിയാണി' ഷോപ്പിൽ കയറി ബിരിയാണി ആവശ്യെപ്പട്ടത്. ബിരിയാണി തീർന്നതായി കടയുടമ അറിയിച്ചതിൽ പ്രകോപിതരായ സംഘം ആക്രമണം നടത്തി. കടയുടമയെയും തൊഴിലാളികളെയും മർദിച്ചതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലായതോടെയാണ് ഡി.എം.കെ നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്. അതിനിടെ കടയുടമ ശെൽവനായകം പൊലീസിൽ പരാതി നൽകി. സംഭവത്തെ ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ.സ്റ്റാലിൻ ട്വിറ്ററിൽ അപലപിച്ചിരുന്നു. അതിനിടെയാണ് സ്റ്റാലിൻ വ്യാഴാഴ്ച രാവിലെ ഹോട്ടലിൽ എത്തിയത്. പരിക്കേറ്റ ഹോട്ടലുടമയെയും തൊഴിലാളികളെയും ആശ്വസിപ്പിച്ച സ്റ്റാലിൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചാണ് മടങ്ങിയത്. കെ. രാജേന്ദ്രൻ ഫോേട്ടാ biriyani(ഡി.എം.കെ നേതാവ് ചെൈന്ന വിരുഗംപാക്കത്തെ ബിരിയാണിക്കട സന്ദർശിച്ചപ്പോൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.