ചേളന്നൂർ: ആദിസംസ്കാരത്തിലേക്ക് വെളിച്ചംവീശുന്ന കല്ല് വെട്ട് ഗുഹ കണ്ടെത്തി. ഇച്ചന്നൂർ സ്കൂളിനു സമീപം നെരോത്ത് ബീവിയുടെ വീട്ട് മുറ്റത്തിനോട് ചേർന്ന ഭാഗത്താണ് ഗുഹ കണ്ടെത്തിയത്. വീടിെൻറ മുറ്റം വീതികൂട്ടാൻ മണ്ണ് മാറ്റുന്നതിനിടയിൽ ജോലിക്കാരാണ് വ്യാഴാഴ്ച പകൽ ഗുഹ കണ്ടെത്തിയത്. ഒരാൾക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ പറ്റും വിധത്തിലാണ് ഗുഹാമുഖം. ഗുഹയുടെ ഉൾവശത്ത് മധ്യഭാഗത്തായി കല്ലിെൻറ തൂണുമുണ്ട്. അന്തർഭാഗത്ത് സാമാന്യം വിസ്തൃതിയുമുണ്ട്. ചെങ്കല്ല് മിനുക്കിയെടുത്താണ് തൂണും ഉൾവശവും നിർമിച്ചത്. വിശദ പരിശോധനക്കുശേഷമേ പുരാവസ്തുക്കൾ എന്തെങ്കിലും ഗുഹക്കുള്ളിൽ ഉണ്ടോയെന്ന് കണ്ടെത്താൻ കഴിയൂ. 'റോക്ക് കട്ട് കേവ്' എന്നറിയപ്പെടുന്നവയാണ് ഇവയെന്ന് പറയപ്പെടുന്നു. വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പേരാണ് ഗുഹ കാണാനെത്തുന്നത്. ആർക്കിയോളജി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥലം പരിശോധിക്കും. വില്ലേജ് ഓഫിസർ, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി. നാലു വർഷം മുമ്പ് സമാന രീതിയിലുള്ള കല്ലുവെട്ടു ഗുഹ കക്കോടി കച്ചേരി റോഡിൽ ചിരട്ടാട്ടുമലയുടെ താഴ്വാരത്ത് കണ്ടെത്തിയിരുന്നു. മൺപാത്രങ്ങളുൾപ്പെടെ വൻ പുരാവസ്തു ശേഖരവും ഇതിൽ ഉണ്ടായിരുന്നു. ഫോട്ടോ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.