പത്താംതരം വരെ മലയാള ഭാഷ: ഉടൻ പരിശോധന സമിതിയുണ്ടാക്കാൻ നിർദേശം

കോഴിക്കോട്: സംസ്ഥാനത്ത് സ്കൂളുകളിൽ പത്താംതരം വരെ മലയാള ഭാഷ പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തും. മലയാളം നിർബന്ധിത ഭാഷയായി പഠിപ്പിക്കാനായി നടപ്പാക്കുന്ന മലയാളഭാഷാ പഠനചട്ടങ്ങൾ അനുസരിച്ചാണ് പരിശോധനക്കായി സമിതി രൂപവത്കരിക്കുന്നത്. വ്യാഴാഴ്ചക്ക് മുമ്പ് ജില്ലതല പാനലുണ്ടാക്കി ഇൗ മാസം 31നകം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ നിർദേശം പുറപ്പെടുവിച്ചു. മലയാളഭാഷാ പഠനചട്ടം മൂന്നു പ്രകാരം എല്ലാ റവന്യൂ, വിദ്യാഭ്യാസ ജില്ല തലങ്ങളിലും പരിശോധകസമിതി രൂപവത്കരിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിൽ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്ന് അഞ്ച് ഹൈസ്കൂൾ മലയാളം അധ്യാപകർ പാനലിലുണ്ടാകും. ഉപജില്ലകളിലെ ൈപ്രമറി സ്കൂളുകളിൽ കൂടി പരിശോധന നടത്തേണ്ടതുള്ളതിനാൽ അതത് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്നുള്ള ഏഴ് മലയാളം അധ്യാപകരുടെ പരിശോധന സമിതിയും വേണം. ജില്ല വിദ്യാഭ്യാസ ഓഫിസറുടെ കീഴിലുള്ള ഹൈസ്കൂളുകളിൽ മലയാളഭാഷാ പഠനം വിലയിരുത്തുന്നതിനായി ജില്ല വിദ്യാഭ്യാസ ഓഫിസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരിശോധന നടത്തേണ്ടതുണ്ട്. െപ്രെമറി സ്കൂളുകളിൽ എ.ഇ.ഒയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരിശോധക സംഘത്തിലുണ്ടാകണം. അധ്യയനവർഷം ആരംഭിച്ച് മൂന്നുമാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി ജില്ല വിദ്യാഭ്യാസ ഓഫിസർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. മലയാള ഭാഷാ പഠനത്തിനായി എസ്.സി.ഇ.ആർ.ടി തയാറാക്കിയ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെന്നും പഠനത്തി​െൻറ നിലവാരം മൂല്യനിർണയം നടത്തുന്നുണ്ടെന്നും പരിശോധക സംഘം ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ പറയുന്നു. സ്കൂളുകളിൽ വിലക്ക് ഏർപ്പെടുത്താൻ പാടില്ലെന്ന് മാതൃഭാഷ വ്യാപിക്കുന്നതി​െൻറ ഭാഗമായി സർക്കാർ കൊണ്ടുവന്ന മലയാളഭാഷ പഠനചട്ടങ്ങളിൽ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇൗ നിയമം ലംഘിച്ചാൽ പ്രധാനാധ്യാപകനിൽനിന്ന് 5000രൂപ പിഴ ഇൗടാക്കാം. സി.പി. ബിനീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.