കോഴിക്കോട്: രണ്ടു വർഷംകൊണ്ട് ഇടതു സർക്കാർ തൊഴിലാളികൾക്കുവേണ്ടി ഒരു നിയമവും കൊണ്ടുവന്നില്ലെന്നും മുതലാളിമാർക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. പെട്രോളിയം-ഗ്യാസ് യൂനിറ്റുകളിലെ ജീവനക്കാരുടെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേളാരി െഎ.ഒ.സി പ്ലാൻറ് ട്രക്ക് തൊഴിലാളി യൂനിയൻ (െഎ.എൻ.ടി.യു.സി) പ്രസിഡൻറ് എം. രാജൻ അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള െഎഡൻറിറ്റികാർഡ് ആര്യാടൻ മുഹമ്മദ് വിതരണം ചെയ്തു. വീക്ഷണം മുഹമ്മദ്, സി.കെ. ഹരിദാസൻ, ആർ.എസ്. പണിക്കർ, കെ.പി. സക്കീർ മാസ്റ്റർ, ഗാന്ധിമുഹമ്മദ്, ടി.പി. ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഒാൾ കേരള പെട്രോൾ-ഗ്യാസ് വർക്കേഴ്സ് അസോസിയേഷൻ (െഎ.എൻ.ടി.യു.സി) ഭാരവാഹികളായി ആര്യാടൻ മുഹമ്മദ് (പ്രസി), അഡ്വ. എം. രാജൻ (ജന. സെക്ര), കെ.പി. സക്കീർ (വർക്കിങ് പ്രസി), സി.കെ. ഹരിദാസൻ (വർക്കിങ് സെക്ര), വീക്ഷണം മഹുമ്മദ് (ട്രഷ). വി.പി. ജോർജ്, സുന്ദരൻ കുന്നത്തുള്ളി, വി.വി. ശശിന്ദ്രൻ, മനോജ് ചിങ്ങന്നൂർ, കെ.വി. രാജീവ്, പി.വി. മൊയ്തീൻകോയ, (വൈ. പ്രസി), സി.കെ. മുഹമ്മദ്, പി.സി. സുനിൽ, കെ.പി. പ്രമോദ്കുമാർ, ടി.പി. സുരേന്ദ്രൻ, സി. ഡാനിയൽ, ഗാന്ധി മുഹമ്മദ്, എം. റസാദലി (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.