ഫർണിച്ചർ ഷോപ്പിങ്​ ഫെസ്​റ്റിവൽ നാലു മുതൽ

കോഴിക്കോട്: കേരളത്തിലെ ഫർണിച്ചർ നിർമാണ വിതരണ രംഗത്തെ കൂട്ടായ്മയായ ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ആൻഡ് മെർച്ചൻറ്സ് വെൽഫെയർ അസോസിയേഷൻ ഒാഫ് കേരള (എഫ്.യു.എം.എം.എ) സംസ്ഥാനവ്യാപകമായി ആറുമാസം നീളുന്ന ഫർണിച്ചർ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫർണിച്ചർ ഉൽപാദന, വിപണന മേഖലയിലുള്ള ചെറുതും വലുതുമായ എല്ലാവരേയും സംഘടിപ്പിക്കുന്നതി​െൻറ ഭാഗമായാണ് ഫെസ്റ്റ് നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെസ്റ്റി​െൻറ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച പന്തീരാങ്കാവിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. എഫ്.യു.എം.എം.എ ഉത്സവ് ലോഗോ പതിച്ച ഷോറൂമുകളിൽനിന്ന് ഫർണിച്ചർ വാങ്ങുമ്പോൾ സമ്മാന കൂപ്പണുകളും ലഭിക്കും. എഫ്.യു.എം.എം.എ സംസ്ഥാന സെക്രട്ടറി ഷാജി മൻഹാർ, സംസ്ഥാന ട്രഷറർ റാഫി പി ദേവസി, ജില്ല പ്രസിഡൻറ് ബാബുരാജ്, ജനറൽ സെക്രട്ടറി സാജിദ് വിക്രസംകണ്ടി, ട്രഷറർ പ്രസീദ് ഗുഡ് വേ, എം.കെ വേണു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.