ഹ​ർത്താലിൽ പ​െങ്കടുക്കില്ല ^ബസുടമകൾ

ഹർത്താലിൽ പെങ്കടുക്കില്ല -ബസുടമകൾ േകാഴിക്കോട്: ഏപ്രിൽ ഒമ്പതിന് പ്രഖ്യാപിച്ച ഹർത്താലിൽ ജില്ല ബസ് ഒാർഗനൈസേഷ​െൻറ കീഴിലുള്ള ബസുകൾ സർവിസ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഷു പ്രമാണിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും ബസ് സർവിസിൽ ദിനംപ്രതി വലിയ സാമ്പത്തികബാധ്യതയുള്ളതിനാലും ജില്ലയിലെ എല്ലാ ബസുകളും സർവിസ് നടത്താൻ ബസ് ഒാപറേറ്റേഴ്സ് ഒാർഗനൈസേഷൻ ജില്ലകമ്മിറ്റിയോഗം തീരുമാനിച്ചു. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഭാഷ് ബാബു, കെ.പി. മുഹമ്മദ് ഇസ്ഹാക്, അബ്ദുൽ അസീസ്, എം.ഇ. ഗംഗാധരൻ, കെ.എം. സതീഷ്, പി. മൊയ്തീൻകുട്ടി, കെ.എം.കെ. മോഹനൻ എന്നിവർ സംസാരിച്ചു. കോഴിക്കോട്: ഡീസൽവില ലിറ്ററിന് രണ്ടുരൂപയിൽ കൂടുതൽ വർധിച്ച സാഹചര്യത്തിൽ വിഷുവിനും സ്വകാര്യബസുകളിലെ െതാഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസ് പോലും കൊടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അതിനാൽ ഒമ്പതിന് നടക്കുന്ന ഹർത്താലിൽ പെങ്കടുക്കേെണ്ടന്നും ജില്ല ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രവർത്തകസമിതി തീരുമാനിച്ചു. പ്രസിഡൻറ് എ. അബ്ദുൽ നാസർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം. തുളസീദാസ്, കെ.പി. ശിവദാസൻ, എം.കെ.പി. മുഹമ്മദ്, സാജു, റിനീഷ്, മനോജ് എന്നിവർ സംസാരിച്ചു. വഖഫ് ബോർഡ് യോഗം മാറ്റി േകാഴിക്കോട്: ഏപ്രിൽ 10ന് രാവിലെ 11 മണിക്ക് വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷനൽ ഒാഫിസിൽ ചേരാൻ നിശ്ചയിച്ച വഖഫ് ബോർഡ് യോഗം ഏപ്രിൽ 17ലേക്ക് മാറ്റിയതായി ഡിവിഷനൽ ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.