ഹർത്താൽ മാറ്റിവെക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്​സ്​

കോഴിക്കോട്: ഏപ്രിൽ ഒമ്പതിന് നടത്താൻ ആഹ്വാനംചെയ്ത ഹർത്താൽ പിന്നാക്ക സമുദായ സംഘടനകൾ മാറ്റിവെക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു. പൊതുവെ തളർന്നുനിൽക്കുന്ന വ്യാപാരമേഖല വിഷുവിനോടനുബന്ധിച്ചുള്ള കച്ചവട പ്രതീക്ഷയിലായിരുന്നു. ഹർത്താൽ മൂലം കച്ചവടക്കാർ കഷ്ടത്തിലാവുമെന്നും ചേംബർ വിലയിരുത്തി. നാഷനൽ ദലിത് ലിബറേഷൻ ഫ്രണ്ട്, ചേരമ-സാംബവ ഡവലപ്മ​െൻറ് സൊസൈറ്റി, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മ​െൻറ്, കേരള ചേരമർ സംഘം തുടങ്ങിയ സംഘടനകളോട് ഹർത്താൽ മാറ്റിെവക്കണമെന്ന് ചേംബർ ആവശ്യപ്പട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.