അർബുദ ബോധവത്​കരണ ക്ലാസ്​ ചൊവ്വാഴ്​ച മുതൽ

കോഴിക്കോട്: മേഖല ശാസ്ത്രകേന്ദ്രം, പ്രതീക്ഷ, എം.വി.ആർ കാൻസർ സ​െൻറർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായി 'കാൻ ക്യൂർ' എന്ന പേരിൽ മേഖലാ ശാസ്ത്രകേന്ദ്രത്തിൽ അർബുദ ബോധവത്കരണ ക്ലാസും എക്സിബിഷനും സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. എക്സിബിഷൻ 25വരെ തുടരും. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പങ്കെടുക്കും. വിഡിയോ പ്രസേൻറഷൻ, കാൻസർ പരിശോധന ക്യാമ്പുകൾ, പ്രഭാഷണങ്ങൾ, ഓപ്പൺ ഫോറം എന്നിവയുണ്ടാകും. വാർത്തസമ്മേളനത്തിൽ എം.വി.ആർ കാൻസർ സ​െൻറർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാര്യർ, മേഖല ശാസ്ത്രകേന്ദ്രം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ, വിദ്യാഭ്യാസ ഒാഫിസർ കെ.എം. സുനിൽ, സജീവ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.