റോഡ്​ ഉദ്​ഘാടനം കൺവീനറുടെ വീട്ടിൽ നടത്തിയത് തെറ്റ് ^യു.ഡി.എഫ്

റോഡ് ഉദ്ഘാടനം കൺവീനറുടെ വീട്ടിൽ നടത്തിയത് തെറ്റ് -യു.ഡി.എഫ് കോൺഗ്രസ് പ്രതിനിധിയെ തടഞ്ഞത് അപലപനീയം കുറ്റ്യാടി: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കുരുടിപ്പറമ്പത്ത്-വടയം റോഡ് ഉദ്ഘാടനച്ചടങ്ങ് റോഡ് കമ്മിറ്റി കൺവീനറുടെ വീട്ടിൽ നടത്തിയത് തെറ്റായ നടപടിയായിരുന്നെന്നും ചടങ്ങിന് ആശംസ നേരാനെത്തിയ കോൺഗ്രസ് പ്രതിനിധിയും മുൻ മെംബറുമായ പി.കെ. സുരേഷിനെ വീട്ടുടമ തടയാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചത് അപലപനീയമാണെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി യോഗം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ മുൻ മെംബർ ക്ഷണിക്കാതെ വന്നതാണെന്ന വാദം ശരിയല്ലെന്നും പാർട്ടി നിർദേശപ്രകാരമാണ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ സുരേഷ് ചടങ്ങിനെത്തിയതെന്നും വ്യക്തമാക്കി. കേളോത്ത് കുഞ്ഞമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എസ്.ജെ. സജീവ്കുമാർ, എം.കെ. അബ്ദുറഹ്മാൻ, ഒ.സി. കരീം, സി.സി. സൂപ്പി, പി.പി. ആലിക്കുട്ടി, പി.പി. കുഞ്ഞമ്മദ്, സി.കെ. ഫൈസൽ, ടി.കെ. കുഞ്ഞമ്മദ്, കല്ലിൽ ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.