കോഴിക്കോട്: 19 രാജ്യങ്ങളിലെ ഫർണിച്ചറുകൾ മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തിയ സ്റ്റോറീസ് ഗ്ലോബൽ ഹോം കോൺെസപ്റ്റ്സ് കൊച്ചിയിലെയും ബംഗളൂരുവിലെയും ഷോറൂമുകൾക്കു പുറമെ പുണെയിലടക്കം ഇന്ത്യയിലുടനീളം ഷോറൂമുകൾ വ്യാപിപ്പിക്കുന്നു. വീടിനെക്കുറിച്ചുള്ള മലയാളിയുടെ സങ്കൽപങ്ങൾക്ക് ലോകോത്തര ഉൽപന്നങ്ങളുടെ പ്രൗഢി നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്റ്റോറീസ് പ്രവർത്തനം ആരംഭിച്ചത്. ഗ്ലോബൽ ഹോം കോൺസെപ്റ്റ്സ് എന്ന ആശയമാണ് മറ്റു ഫർണിച്ചർ വ്യാപാരികളിൽനിന്ന് സ്റ്റോറീസിനെ വ്യത്യസ്തമാക്കുന്നത്. വീട്ടിലേക്കുള്ള ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ വീടിെൻറ അന്തരീക്ഷത്തിനും ഡിസൈനിനും ഇണങ്ങുന്ന രീതിയിലുള്ളതും മറ്റു ഫർണിച്ചർ ആക്സസറീസുമായും ഒത്തുപോകുന്ന രീതിയിലുള്ളതുമാകണം എന്ന ആശയമാണ് ഹോളിസ്റ്റിക് ഹോംകൊണ്ട് ഉദ്ദേശിക്കുന്നത്. വീടിെൻറ ഇൻറീരിയറിന് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും സ്റ്റോറീസ് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. എല്ലാതരം ബജറ്റുകൾക്കും ചേർന്ന ഏറ്റവും ശ്രദ്ധേയ ഫർണിച്ചർ കളക്ഷനുകൾ ഇവിടെ ലഭ്യമാണ്. ഹണ്ടർ ഡഗ്ലസ് വിൻഡോ സൊല്യൂഷൻസിെൻറ ബ്ലൈൻഡുകൾ, ഷെയ്ഡുകൾ, ഷട്ടറുകൾ എന്നിവയും കളക്ഷനിൽ ഉൾപ്പെടുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള ഫർണിച്ചർ ശേഖരങ്ങളുമായുള്ള സ്റ്റോറീസ് ഗ്ലോബൽ ഹോം കോൺസെപ്റ്റ്സിെൻറ സോഫ്റ്റ് ലോഞ്ചിങ് കൊച്ചിയിൽ ബോളിവുഡ് താരം ജാക്കി ഷ്രോഫ് നിർവഹിച്ചു. സ്റ്റോറീസിെൻറ ഫർണിച്ചർ ഷോറൂം മഹാരാഷ്ട്രയിലെ പുണെയിലും ഉടൻ പ്രവർത്തനമാരംഭിക്കും. നിലവിലുള്ള ഷോറൂമിന് പുറമെ രണ്ട് പുതിയ ഷോറൂമുകൾ ബംഗളൂരുവിലെ രാജാജി നഗറിലും ജയനഗറിലും തുറക്കും. 2020നു മുമ്പായി 17 സ്ഥലങ്ങളിൽ 20 പുതിയ സ്റ്റോറുകൾ ആരംഭിക്കുമെന്ന് സ്റ്റോറീസ് ചെയർമാൻ കെ.പി. സഹീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.