അപകടം: റോഡ് സുരക്ഷ ശക്തമാക്കാൻ നിർ​േദശം

കോഴിക്കോട്: ചുരം റോഡി​െൻറ പുനർനിർമാണത്തിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോടുകൂടിയ അപേക്ഷ നൽകാനും ദേശീയപാതയോരത്ത് ഡിവൈഡറുകൾ ഉള്ള സ്ഥലത്ത് അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും കലക്ടർ യു.വി. ജോസ് പി.ഡബ്ല്യു.ഡി അധികൃതർക്ക് നിർദേശം നൽകി. പാവങ്ങാട്-വെങ്ങളം വരെയുള്ള റോഡിലെ സുരക്ഷാക്രമീകരണം നവീകരിക്കുന്നതിനും മൂട്ടോളി-കുരുവട്ടൂർ റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനും പി.ഡബ്ല്യു.ഡി, എൻ.എച്ച് നൽകിയ അപേക്ഷ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗീകരിച്ചു. സ്കൂൾ, കോളജ് പരിസരങ്ങളിൽ സീബ്രാലൈനുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നതിനും പന്നിയങ്കര മുതൽ രാമനാട്ടുകര വരെയുള്ള റോഡ് അപകടരഹിതമാക്കുന്നതിന് സുരക്ഷസംവിധാനം ഒരുക്കുന്നതിന് നിർദേശം നൽകാനും പി.ഡബ്ല്യു.ഡി, എൻ.എച്ച് അധികൃതരോട് ആവശ്യപ്പെട്ടു. റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന വാഹനങ്ങൾ ഉടമസ്ഥർ പത്ത് ദിവസത്തിനകം നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ സി.ജെ. പോൾസൺ അറിയിച്ചു. നഗരപരിധിക്കുള്ളിൽ നിശ്ചിത ഫീസോടുകൂടി സ്വകാര്യ പാർക്കിങ് േപ്രാത്സാഹിപ്പിക്കാനും കലക്ടർ നിർദേശിച്ചു. സൗത്ത് ട്രാഫിക് എ.സി.പി എം.സി. ദേവസ്യ, നോർത്ത് ട്രാഫിക് എ.സി.പി പി.കെ. രാജു, പി.ഡബ്ല്യു.ഡി ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനിയർ അബ്്ദുൽ ഗഫൂർ, എക്സിക്യൂട്ടീവ് എൻജിനീയർ(എൻ.എച്ച്) കെ. വിനയരാജ്, അസി. എക്സിക്യൂട്ടിവ് എൻജിനിയർ പി.കെ ജമാൽ മുഹമ്മദ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി. മുഹമ്മദ് അലി, അസി. എൻജിനീയർ എം.പി. ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.