വിഷു: ജില്ലയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കും

കോഴിക്കോട്: വിഷുവിനോടനുബന്ധിച്ച് പടക്ക വിതരണശാലകളിൽ സുരക്ഷ ശക്തമാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. അഗ്നിസുരക്ഷസേനയെയും ഉൾപ്പെടുത്തി പടക്കനിർമാണശാലകളിലും വിതരണകേന്ദ്രങ്ങളിലും പരിശോധന നടത്തും. ലൈസൻസ്-സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ലൈസൻസുള്ള കച്ചവടക്കാർക്ക് താലൂക്കടിസ്ഥാനത്തിൽ ബോധവത്കരണ ക്ലാസ് ഏപ്രിൽ പത്തിന് 11 മുതൽ ഒരു മണി വരെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്താനും തീരുമാനമായി. തഹസിൽദാർ െക.ടി. സുബ്രഹ്മണ്യൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ പി.എസ്. ശ്രീജിത്ത്, െക. ഷിബു, കെ.പി. ബാബുരാജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.